15 വർഷങ്ങൾക്കിപ്പുറം മലയാളികൾക്ക് പ്രണയപ്പാട്ട് സമ്മാനിച്ച് ഈസ്റ്റ് കോസ്റ്റ് വിജയൻ

15 വർഷങ്ങൾക്കിപ്പുറം മലയാളികൾക്ക് പ്രണയപ്പാട്ട് സമ്മാനിച്ച് ഈസ്റ്റ് കോസ്റ്റ് വിജയൻ. ‘വീണ്ടും’ എന്ന പ്രണയ ആൽബം പ്രകാശനം ചെയ്തു. കൊച്ചിയിലെ ഐഎംഎ ഹാളിൽ വാലന്റൈൻസ് ദിനത്തിൽ നടന്ന ഓഡിയോ ലോഞ്ചിൽ നടന്മാരായ ദിലീപും ഇന്ദ്രൻസും ചേർന്ന് ഈസ്റ്റ് കോസ്റ്റ് വിജയന് ആൽബത്തിന്റെ സിഡി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

അഭിനേതാക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, മണികണ്ഠൻ, സഞ്ജു ശിവറാം, സാദിഖ്, മോക്ഷ, അംബിക മോഹൻ, തെസ്‌നി ഖാൻ, ഗൗരി നന്ദ, സരയു മോഹൻ, ശ്രുതി ലക്ഷ്മി, ഗീതി സംഗീത, ഗായകൻ നജിം അർഷാദ്, സംവിധായകരായ ജി.എസ്.വിജയൻ, എം.പത്മകുമാർ, കണ്ണൻ താമരക്കുളം, നിർമാതാക്കളായ ബി.രാകേഷ്, ഔസേപ്പച്ചൻ വാളക്കുഴി, ബാദുഷ, എഴുത്തുകാരൻ സിബി കെ.തോമസ് തുടങ്ങി സിനിമ, സംഗീതം, സാംസ്കാരിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വിജയ് യേശുദാസ് ആലപിച്ച ‘ഒരുപാട് സ്‌നേഹം ചൊരിഞ്ഞു നീ എപ്പോഴും’ എന്ന സംഗീത വിഡിയോയുടെ ലോഞ്ച് ആയിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം. മോഡലുകളും ദമ്പതികളുമായ വിഷ്ണുവും സ്വർണയും ഉൾപ്പെട്ട ഗാന വിഡിയോ ദിവസങ്ങൾക്കകം പ്രേക്ഷക ശ്രദ്ധ നേടി. നടി മോക്ഷയുടെ ആദ്യഗാനം ഉൾപ്പെടെ 5 പുത്തൻ ഗാനങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉണ്ണി മേനോൻ, നജിം അർഷാദ്, റിമി ടോമി എന്നിവരാണ് മറ്റു ഗായകർ. സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, യൂട്യൂബ് മ്യൂസിക്, ജിയോസാവൻ തുടങ്ങിയ എല്ലാ പ്രധാന സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും സംഗീത പ്രേമികൾക്കു സംഗീത ആൽബമായ ‘വീണ്ടും’ ലഭ്യമാകും.

ഈസ്റ്റ് കോസ്റ്റ് വിജയൻ തന്റെ റൊമാന്റിക് മെലഡികൾ കാലാതീതമായി നിലകൊള്ളുന്നത് എന്തുകൊണ്ടാണെന്ന് 'വീണ്ടും' എന്ന സംഗീത ആൽബത്തിലൂടെ, ഒരിക്കൽ കൂടി തെളിയിക്കുകയാണെന്ന് ഓഡിയോ ലോഞ്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നടൻ ദിലീപ് പറഞ്ഞു. ഹൃദയസ്പർശിയായ വരികളും ഹൃദ്യമായ ഈണങ്ങളുമുള്ള അദ്ദേഹത്തിന്റെ ആൽബങ്ങൾ എന്നും ശ്രോതാക്കളെ ആകർഷിക്കുകയാണെന്നും നടൻ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !