കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് സിയാല്‍പ്രൊജിലിറ്റി ടെക്നോളജീസിന് കരാര്‍ നല്‍കി

കൊച്ചി വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) പ്രൊജിലിറ്റി ടെക്നോളജീസിന് കരാര്‍ നല്‍കി. ആശയവിനിമയം, ഡാറ്റ & സൈബര്‍ സുരക്ഷാ സൊല്യൂഷനുകള്‍ എന്നീ മേഖലയിലെ മുന്‍നിര സേവനദാതാക്കളായ പ്രൊജിലിറ്റി ടെക്നോളജീസുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മികവുറ്റ അത്യാധുനിക ആശയവിനിമയ, ഓഡിയോ-വിഷ്വല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനാണ് കരാര്‍.

ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം (എഫ് ഐ ഡി എസ്), കേന്ദ്രീകൃത ഉള്ളടക്ക മാനേജ്‌മെന്റ് സിസ്റ്റം (സി എം എസ്) എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതി എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ഇതിനൊപ്പം, യാത്രക്കാര്‍ക്ക് ഉയര്‍ന്ന യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച എയര്‍പോര്‍ട്ടുകളിലൊന്നായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനെ മാറ്റുമെന്ന് പ്രൊജിലിറ്റി ടെക്നോളജീസ് സിഇഒ ജൂലിയന്‍ വീറ്റ്ലാന്‍ഡ് പറഞ്ഞു.

വാണിജ്യ പ്രദര്‍ശനങ്ങള്‍ക്കായുള്ള ഉള്ളടക്ക മാനേജ്‌മെന്റ് സിസ്റ്റം, അത്യാധുനിക ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുത്തി ടെര്‍മിനല്‍ മൂന്നിനെ നവീകരിക്കുകയാണെന്നു സിയാലിലെ ജിഎമ്മും ഐടി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മേധാവിയുമായ സന്തോഷ് എസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !