മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കുംവിധം രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാകാൻ കേരളം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 1,847.36 കോടി രൂപയുടെ 62 വികസനപദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. സ്മാർട് ക്ലാസുകളോട് കൂടിയ അക്കാദമിക് ബ്ലോക്കുകളും മികച്ച സൗകര്യങ്ങളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും നൂതന ലബോറട്ടറി കോംപ്ലക്സുകളും ആധുനിക ലൈബ്രറികളും സംസ്ഥാനത്തെ സർവകലാശാലകളിലും ഗവ. കലാലയങ്ങളിലും ഒരുക്കാനായെന്ന് മന്ത്രി പറഞ്ഞു.
എംജി, കേരള സർവകലാശാലകളിലെ ലബോറട്ടറി സമുച്ചയങ്ങൾ ദക്ഷിണേന്ത്യയുടെ ലബോറട്ടി എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നമനത്തിനായി കഴിഞ്ഞ 4 വർഷത്തിനിടെ മാത്രം കിഫ്ബി 6,000 കോടി രൂപ അനുവദിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ 2,000 കോടി വിനിയോഗിച്ചു. കുസാറ്റിലെ സൗകര്യങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ കിഫ്ബി അനുവദിച്ചത് 250 കോടിയാണ്.ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിനായി, രാജ്യാന്തര നിലവാരമുള്ള ഹോസ്റ്റലുകളും ഗവേഷണ കേന്ദ്രങ്ങളും സജ്ജമാക്കാൻ കിഫ്ബി ലഭ്യമാക്കിയത് 617.75 കോടി. കണ്ണൂരിലെ പിണറായിയിൽ എഡ്യുക്കേഷൻ ഹബ് നിർമിക്കാൻ 232.05 കോടി ചെലവിട്ടു. തിരുവനന്തപുരത്ത് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച് പാർക്കിന് നിർമിക്കാൻ വിളപ്പിൽശാലയിൽ 50 ഏക്കറിന് പുറമെ നിർമാണച്ചെലവിന് ലഭിച്ചത് 203.92 കോടി രൂപ.സംസ്ഥാനത്തെ നിരവധി സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച് സെന്റർ, സ്റ്റാർട്ടപ്പ് ആൻഡ് ഇൻകുബേഷൻ സെന്റർ എന്നിവ സജ്ജമാക്കാൻ കിഫ്ബി 200 കോടി നൽകി. ഓരോ ജില്ലയിലും സ്കിൽ ഡവലപ്മെന്റ് പാർക്കുകൾ ഒരുക്കാൻ 350 കോടിയും ആർട്സ് ആൻഡ് സയൻസ് കോളജ്, പ്രൊഫഷണൽ കോളജ്, പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിലെ സ്കിൽ കോഴ്സുകൾ മികവുറ്റതാക്കാൻ 140 കോടിയും അനുവദിച്ചു.വിദേശ വിദ്യാർഥികൾക്കായി ഹോസ്റ്റൽ കോംപ്ലക്സുകൾ കിഫ്ബി ഫണ്ടുപയോഗിച്ച് സർവകലാശാലകളിൽ നിർമിക്കുന്നുണ്ട്. വിവിധ സർവകലാശാലകളിലെ ഹോസ്റ്റൽ മുറികളുടെ നിർമാണത്തിനായി ഇതിനകം 100 കോടി വിനിയോഗിച്ചു. നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങ്ങിലും ടൈംസ്, ക്യൂഎസ് തുടങ്ങിയ ദേശീയ റാങ്കിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിലയിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് കിഫ്ബി വലിയ കരുത്തായിട്ടുണ്ടെന്നും കേരളത്തെ ഒരു നോളജ് സൊസൈറ്റിയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.