കാനഡ: ഒട്ടാവ പ്രവിശ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി വൻഷിക സൈനിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും "ദുഃഖിതരായ ബന്ധുക്കളുമായും പ്രാദേശിക സമൂഹങ്ങളുമായും അടുത്ത ബന്ധത്തിലാണെന്നും" എംബസി അറിയിച്ചു.
ഏപ്രിൽ 25ന് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി കമ്മ്യൂണിറ്റി ഒട്ടാവ പൊലീസ് സർവീസിന് എഴുതിയ കത്തിൽ പറയുന്നു. ' വൈകുന്നേരം 7ന് മജസ്റ്റിക് ഡ്രൈവിലെ തന്റെ വീട്ടിൽ നിന്ന് വാടക മുറി കാണാൻ പോയ ശേഷം ഏകദേശം ഒൻപത് മണിയോടെ വൻഷികയെ കാണാതായെന്നാണ് പരാതിയിൽ പറയുന്നത്.
അന്ന് രാത്രി 11.40 ഓടെ വൻഷികയുടെ ഫോൺ സ്വിച്ച് ഓഫായി. നിരന്തരം ഫോൺ വിളിച്ചിട്ടും സ്വിച്ച് ഓഫ് ആണെന്ന വിവരം ലഭിച്ചതേടെ കുടുംബം ആശങ്കയിലായി. അടുത്ത ദിവസം നടന്ന പ്രധാന പരീക്ഷയ്ക്കും വൻഷിക ഹാജരായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വൻഷികയെ ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു' - കത്തിൽ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.