വടക്കേൽ വീട്ടിൽ ജൂലി ജോൺ (48) നിര്യാതയായി

ന്യൂപോർട്ട്:  കോട്ടയം കൊണ്ടൂർ സ്വദേശിയായ വടക്കേൽ വീട്ടിൽ ജൂലി ജോൺ (48) നിര്യാതയായി. 

ന്യൂപോർട്ടിൽ നേഴ്സായി ജോലി ചെയ്തിരുന്ന ജൂലി അർബുദബാധയെത്തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി രോഗബാധിതയായ ജൂലി രോഗം മൂർച്ഛിച്ചതിനാൽ കുറച്ചു ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് തന്റെ മാതാപിതാക്കളുടെ കൂടെ കുറച്ചു നാൾ ഒരുമിച്ചു ജീവിക്കുവാൻ നാട്ടിലേക്ക് പോയത്. കോട്ടയത്ത് വച്ചാണ് അന്ത്യം സംഭവിച്ചത്.

ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ന്യൂപോർട്ടിലാണ് താമസിച്ചിരുന്നത്. ജൂലി യുകെയിൽ വന്നിട്ട് രണ്ടര വർഷം മാത്രമായതിനാൽ ഭർത്താവും കുട്ടികളും നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥയിലാണുള്ളത്.  ഭർത്താവ് സന്തോഷ് കുമാർ. മൂത്തമകൻ ആൽവിൻ എം സന്തോഷ് (21) യുകെയിൽ ഫൈനൽ ഇയർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. ഇളയമകൻ ജെസ്‌വിൻ എം സന്തോഷ് (13) എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ്.

വടക്കേൽ എൻ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോൺ, ജൂബി ബിനോയ്, ജോമോൻ ജോൺ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം നാട്ടിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !