ലണ്ടൻ : കോട്ടയം വാകത്താനം ചക്കുപുരയ്ക്കൽ ശ്രീ ഗ്രിഗറി ജോണിന്റെ (ജോർജ്) ഭാര്യ ശ്രീമതി നിത്യ മേരി വർഗീസ് (31) ഏപ്രിൽ 27 ഞാറാഴ്ച്ച യുകെയിൽ നിര്യാതയായി.
ഏതാനും ദിവസങ്ങൾ മുൻപ് മാത്രമാണ് ശ്രീമതി നിത്യ മേരി വർഗീസ് നാട്ടിൽ നിന്നും അവധിക്ക് ശേഷം മടങ്ങിയെത്തിയത്.
ഹൈദരാബാദിലാണ് ശ്രീമതി നിത്യ മേരി വർഗീസിന്റെ കുടുംബം താമസിക്കുന്നത്. അവിടെ നിന്നും മടങ്ങിയെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹോസ്പിറ്റലിൽ ചികിൽസ തേടുകയായിരുന്നു.
ഏപ്രിൽ 27 ഞാറാഴ്ച്ച പുലർച്ചെ ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്. ഏറെ നാൾ പിതാവിനൊപ്പം കോട്ടയം പാരഡൈസ് സ്റ്റുഡിയോയിൽ ശ്രീ ഗ്രിഗറിയും ഭാര്യയും പ്രവർത്തിച്ചിരുന്നു.
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.