അയര്‍ലണ്ടില്‍ കുടിയേറ്റ ജനതയുടെ മനസ്സില്‍ ആശങ്ക നിറച്ച് "കുടിയേറ്റത്തെ എതിര്‍ത്ത് " റാലികള്‍..

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത "കുടിയേറ്റവിരുദ്ധ" - "anti racism" റാലികള്‍ നടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ്  Parnell Square-ലെ Garden of Remembrance-ല്‍ നിന്നും റാലി പുറപ്പെട്ടത്. ഈ സമയം തന്നെ ഇതിന് ബദലായി United Against Racism റാലിയും നടന്നു.  



റാലി പുറപ്പെടുന്നതിന് മുമ്പായി ജനത്തെ അഭിസംബോധന ചെയ്യാനെത്തിയ പുതിയ കുടിയേറ്റ നായകന്‍, ഐറിഷ് MMA  ഫൈറ്ററായ "Conor McGregor"  സ്ത്രീയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട സിവില്‍ കേസില്‍ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ്. 

നടന്‍ കൂടിയായ ഇയാള്‍ക്ക് എതിരെ 2018-ല്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ നവംബറിലാണ് ജൂറി സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. തുടര്‍ന്ന് 250,000 യൂറോ പരാതിക്കാരി സ്ത്രീക്ക് നഷ്ടപരിഹാരമായി ഇയാള്‍ നല്‍കി തടി ഊരുകയായിരുന്നു. 

കുടിയേറ്റം അവസാനിപ്പിക്കണം എന്നും കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട.  കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ ഗാര്‍ഡന്‍ ഓഫ് റിമെംബ്രന്‍സിലാണ് ഒത്തുകൂടിയത്. ഒ കോണല്‍ സ്ട്രീറ്റിലൂടെ ഐറിഷ് പതാകകള്‍ വീശി ഇവര്‍ കടന്നുപോയി. 

അയര്‍ലണ്ട് മാറുകയാണ്.  മതാധിഷ്ഠിതമായ അനധികൃത കുടിയേറ്റമാണ് കഴിഞ്ഞ 7 വര്‍ഷങ്ങളിലായി അയര്‍ലണ്ടില്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് ഇവര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. അയര്‍ലണ്ട് ഈസ് ഫുള്‍ ‘ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തി. 20000 പേർ ഇന്നലത്തെ റാലിയില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ പറയുമ്പോള്‍ സര്‍ക്കാര്‍ കണക്കുകള്‍ 5000 മാത്രമായി ചുരുങ്ങി. 

ഇതിനിടെ കുടിയേറ്റത്തെ അനുകൂലിച്ചും ഡബ്ലിനില്‍ ഇന്നലെ പ്രകടനം നടന്നു.ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍, കുടിയേറ്റ ഗ്രൂപ്പുകള്‍, ഹൗസിംഗ് പ്രവര്‍ത്തകര്‍ എന്നിവയുള്‍പ്പെടെ 50 സംഘടനകള്‍ യുണൈറ്റഡ് എഗെയിന്‍സ്റ്റ് റേസിസം ഗ്രൂപ്പിനെ പിന്തുണച്ചുവെന്ന് സംഘാടകര്‍ പറഞ്ഞു. സിന്‍ ഫെയിന്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു.

ജിപിഒയിലാണ് കുടിയേറ്റ വിരുദ്ധര്‍ക്കെതിരായ യുണൈറ്റഡ് എഗൈന്‍സ്റ്റ് റേസിസം പ്രകടനം നടന്നത്. അവർ anti racism മുദ്രാവാക്യം വിളിച്ചു ഇരു പക്ഷവും നേര്‍ക്കു നേരെത്തിയത് ഇടയ്ക്ക് പരസ്പരം അധിക്ഷേപ മുദ്രാവാക്യങ്ങള്‍ മുഴക്കി സംഘര്‍ഷത്തിലേയ്ക്കും പോര്‍ വിളിയിലേയ്ക്കുമെത്തിയെങ്കിലും ശക്തമായ ഗാര്‍ഡാ സാന്നിധ്യം സ്ഥിതി നിയന്ത്രണത്തിലാക്കി. അയര്‍ലണ്ടില്‍  നടന്ന റാലികള്‍ പരസ്പ്പരം കൂട്ടി മുട്ടാതെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ക്രമസമാധാന ലംഘനത്തിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ പറഞ്ഞു. റാലിയെത്തുടര്‍ന്ന് ലുവാസ്(മെട്രോ)സര്‍വീസുകള്‍ മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു.

Ukrainian അഭയാര്‍ത്ഥികളും വിദ്യാര്‍ഥി കളും എത്തിയതോടെ അയര്‍ലണ്ടില്‍ വീടുകള്‍ കിട്ടാനില്ല. വാടക പോലും അധികമായി. തദ്ദേശ ആളുകള്‍ക്ക് താമസ സ്ഥലവും ജോലികളും അന്യമാകുന്നു. ഇവരെല്ലാം സര്‍ക്കാര്‍ കാശ് കൊണ്ടു ജീവിക്കുന്നു എന്ന് സമൂഹത്തില്‍ നിരവധി ആളുകള്‍ ചിന്തിക്കുന്നു. എന്നാല്‍ നിയമാനുസൃതമായി കുടിയേറിയ ആളുകള്‍ ഇവിടെ ഉള്ള തദ്ദേശീയ ആളുകളെ പോലെ നികുതി നല്‍കുന്നത് മിക്കവരും വിസ്മരിക്കുന്നു. 

മിക്ക സ്ഥലങ്ങളിലും വീടുകള്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ കുടിയേറ്റക്കാര്‍ വാങ്ങിച്ചു കൂട്ടുന്നു  എന്നത്‌ പൊതുവെ തദ്ദേശീയര്‍ക്കിടയില്‍ അമര്‍ഷം ഉയര്‍ത്താന്‍ കാരണമായി. എന്നാല്‍ ചെറിയ രാജ്യമായ അയര്‍ലണ്ടില്‍ ആവശ്യത്തിന് അനുസരിച്ച് വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

മിക്ക സര്‍ക്കാര്‍ ജോലികളും നേഴ്സുമാരും ഡോക്ടർമാരും ഉള്‍പ്പെട്ട കുടിയേറ്റ സമൂഹം എത്തിപ്പിടിയ്ക്കുന്നു.  പുതിയ കാറുകള്‍, വാഹനങ്ങള്‍, ആഘോഷ ചടങ്ങുകള്‍ എന്നിവ കാണുമ്പോള്‍  സ്വാഭാവികമായും തദ്ദേശീയവര്‍ക്ക് അവരുടെ രാജ്യം കൈവിട്ടുവെന്ന് തോന്നുകയും പൊതുവെ കുടിയേറ്റം എതിര്‍പ്പ് ഉളവാക്കപ്പെടുകയും ചെയ്യുന്നു.

നിരവധി വിദ്യാര്‍ഥികള്‍, ഉള്‍പ്പടെ ഉള്ള കുടിയേറ്റക്കാര്‍ കേസുകളില്‍ പെടുന്നു,  എന്നതും പലസ്തീന് പിന്തുണ കൊടുക്കുമ്പോഴും മുസ്ലിം സമൂഹത്തോട് ഉള്ള ഐറിഷ് സമൂഹത്തിന്റെ മനം മാറ്റവും പ്രതിഷേധ കാരണമായി. പലസ്തീന് പിന്തുണ കാരണം ഇസ്രായേല്‍ എംബസിയുടെ പ്രവര്‍ത്തനം മുന്‍പ് അവസാനിപ്പിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

അതേസമയം അയര്‍ലണ്ടിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി 1916-ല്‍ നടന്ന നടന്ന സായുധവിപ്ലവത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായാണ് ഈ പ്രതിഷേധം എന്നാണ് സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഇതിനെതിരെ രംഗത്ത് വന്നു. 1916-ലെ വിപ്ലവത്തിന്റെ സന്ദേശം ഇടുങ്ങിയതല്ല എന്ന് പറഞ്ഞ മാര്‍ട്ടിന്‍, നമ്മള്‍ ആധുനിക യൂറോപ്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. റാലിയില്‍ നിന്നും ഉണ്ടായ നെഗറ്റിവിറ്റികളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !