മൃതദേഹങ്ങള്‍ കൊണ്ടുപോകനായി ഷൈനിയുടെ ഭര്‍ത്താവ് നോബി ലൂക്കോസും മൂത്തമകനും അടക്കമുള്ളവര്‍ എത്തിയതോടെയാണ് നാട്ടുകാരുടെ രോഷം നോബിക്കെതിരെയായത്. പലരും ശാപവാക്കുകളുമായി ഇയാള്‍ക്കെതിരെ തിരിഞ്ഞു.
കണ്ണീരില്‍ കുതിര്‍ന്നായിരുന്നു പലരുടെയും പ്രതികരണങ്ങള്‍. ഭാര്യയും മക്കളും മരിച്ചാലെന്താ, അവര്‍ സ്വത്തും കെട്ടിപ്പിടിച്ചിരിക്കട്ടെ, അവന്‍ കൊണ്ടു പോയി തിന്നട്ടെ.. എന്നിങ്ങനെ പറഞ്ഞു രോഷത്തോടെ ആയിരുന്നു നാട്ടുകാരുടെ പ്രതികരണം.
പാറോലിക്കലിലെ വീട്ടിൽ ശുശ്രൂഷകൾ നടക്കുമ്പോൾ ഷൈനിയുടെ ഭർത്താവ് നോബി വീടിനു സമീപം കാറിൽ ഇരിക്കുന്നുണ്ടായിരുന്നു. മൃതദേഹം കൊണ്ടുപോകാനായി എടുത്തപ്പോഴാണ് നോബി പുറത്തിറങ്ങിയത്. ഇതോടെ നാട്ടുകാരും ബന്ധുക്കളും നോബിക്കുനേരെ തിരിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായി, പിന്നാലെ തെറി വിളി ബഹളം അന്തരീക്ഷത്തില്‍ മുഴങ്ങി. അക്ഷരാര്‍ത്ഥത്തില്‍ പൊലീസ് ഇടപെട്ടാണു സ്ഥിതി ശാന്തമാക്കിയത്.
.... അവന്റെ ഒരു കരച്ചിൽ.....ഒരടി എങ്കിലും ആരെങ്കിലും കൊടുത്തിരുന്നേൽ....
Posted by Rijo Chirayil on Monday, March 3, 2025
ഷൈനിയുടെയും മക്കളുടെയും മരണത്തിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പങ്കിൽ പ്രതിഷേധിച്ച് തൊടുപുഴയിലെ സമീപവാസികളും പ്രതിഷേധിച്ചു. അവര്‍ ആരും ചുങ്കത്തെ വീട്ടിലേക്ക് എത്തിയില്ല. പള്ളിയിലേക്കാണു നാട്ടുകാരെത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്തു നോബിയും ബന്ധുക്കളും പള്ളിയിലെത്തിയില്ല. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞിട്ടും നോബിയുടെ ഓസ്ട്രേലിയില്‍ കഴിയുന്ന വൈദികനായ സഹോദരനെ വിടാതെ ജനസമൂഹം.
ഭർത്താവ് നോബി കുരിയാക്കോസിന്റെ സഹോദര വൈദികൻ ബോബിയുടെ റോൾ ഇതിലുണ്ട് എന്ന വാർത്ത പരന്നിരുന്നു. പക്ഷേ ഈ വാർത്ത പുറത്തുവന്ന് രണ്ടുമൂന്നു ദിവസമായി വലിയ കൊടുങ്കാറ്റായി അത് പടർന്നിട്ടും ഈ വൈദികനെ ന്യായീകരിക്കാനോ അയാൾ നിരപരാധിയാണ് എന്ന് പറയാനോ ആരും രംഗത്ത് വന്നില്ല. എന്നാല്‍ ഇപ്പോൾ ഈ വൈദികനാണ് ഭർത്താവിൻറെ പീഡനത്തിന് ഒത്താശ ചെയ്തതും അതിൽ നിന്നും രക്ഷപ്പെട്ടു ഓടി വന്ന യുവതിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയതും വിശദീകരിച്ചുകൊണ്ട് അനേകം പേര്‍ രംഗത്ത് എത്തി.
ഇദ്ദേഹം ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ ബ്രോക്കൺ ബേ എന്ന കത്തോലിക്ക രൂപതയിൽ വൈദികനാണ്. ആവശ്യത്തിന് അച്ഛന്മാരില്ല എന്നതുകൊണ്ട് ഇംഗ്ലീഷ് രൂപതകൾ പലപ്പോഴും ബ്രിട്ടനിൽ ആണെങ്കിലും ഓസ്ട്രേലിയയിൽ ആണെങ്കിലും കാനഡയിൽ ആണെങ്കിലും അമേരിക്കയിൽ ആണെങ്കിലും മലയാളി വൈദ്യകരെ കൊണ്ടുപോകും അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന മിടുക്കന്മാരെയാണ് കൊണ്ടുപോകുന്നത് അവര് ആ ഇംഗ്ലീഷ് ഇടവകയ്ക്ക് വേണ്ടി ശമ്പളം കൈപ്പറ്റി കൊണ്ട് അവരുടെ സേവനം അനുഷ്ഠിക്കുന്നതിനൊപ്പം മലയാളികൾക്കുള്ള കുർബാനയും മറ്റും നടത്തുകയും ചെയ്യും.
അങ്ങനെ ഈ ബോബി എന്ന് പറയുന്ന അച്ഛൻ ഓസ്ട്രേലിയയിൽ ഈ രൂപതയ്ക്ക് കീഴിൽ സേവനം അനുഷ്ഠിക്കുന്നു. ആ രൂപതയുടെ കാത്തലിക് ഡയസിസ് ഓഫ് ബ്രോക്കൺ ബേയുടെ ക്ലർജി എന്ന് പറയുന്ന ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് കൊടുത്തിരിക്കുന്നു. ഇദ്ദേഹം ലോ പഠിച്ചിട്ടുണ്ട് അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്തിട്ടുണ്ട് സോഷ്യൽ വർക്കർ ആണ് പ്രഗൽഭനാണ് മിടുക്കനാണ് ഇദ്ദേഹമാണ് വാസ്തവത്തിൽ ദുരന്തത്തിന്റെ പ്രധാന വില്ലൻ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഭർത്താവ് മുഴു കുടിയനായിരുന്നു കപ്പലിൽ ആയിരുന്നു ജോലി പലപ്പോഴും ഇറാഖിൽ എന്നൊക്കെയാണ് പറയുന്നത്. പക്ഷെ കപ്പലിൽ ആയിരുന്നു അതുകൊണ്ടാണ് മൂന്നു മാസം കൂടുമ്പോൾ വരുന്നത്. നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു സഹി കെട്ടിട്ട് ഷൈനി വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യത്തിലും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല പ്രശ്നം വഷളാക്കാൻ ശ്രമിച്ചു എന്നും നാട്ടുകാർ പറയുന്നുണ്ട് ഷൈനിയുടെ ഭർത് വീട്ടുകാരുടെ അയൽപക്കത്തുള്ള ഒരു അമ്മ ഈ അച്ഛനെ കുറിച്ച് പറയുന്നത് "ഹാർട്ട് ഫാർമർ" എന്ന് പറയുന്ന ഒരു youtube ചാനലിൽ ഉണ്ട്.
ആ അച്ഛൻ വീട്ടിൽ വരാറുണ്ട്. ഷൈനി ആയിട്ടുള്ള ഈ ഇവരുടെ കുടുംബവഴക്ക് അച്ഛൻ അത് കോംപ്രമൈസ് ചെയ്യാനായിട്ട് തയ്യാറായിട്ടില്ല അല്ലെ തയ്യാറായിരുന്നെങ്കിൽ ഒരു അച്ഛനും അച്ഛൻ എംഎസ് ഡബ്ല്യു കാരനാണ് നല്ല വിദ്യാഭ്യാസമുണ്ട് പിന്നെ ഇങ്ങനെയുള്ളവരുടെ ഇടപെട്ട് സഹോദരങ്ങളുടെ കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരം ഇവരെ തമ്മിൽ വീണ്ടും തെറ്റിച്ചു.
ഈ അച്ഛന്റെ ഇടപെടൽ നന്നായിട്ട് ഉണ്ടായിരുന്നു കുടുംബത്തിൽ. എല്ലായിടത്തും അച്ഛന്റെ ഇടപെടലും അച്ഛന്റെ ഭീഷണിയും ഉണ്ടായിരുന്നു, ഹൈക്കോടതി അഡ്വക്കേറ്റ് ആയാൽ എന്തും ആവാം എന്നുള്ള രീതിയിൽ നിയമങ്ങൾ തൻപോരിമ ആയിപ്പോയി. വൈദികന്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് തൊട്ട് മുമ്പാണ് ഇവൾക്ക് പാലിയേറ്റീവിൽ ഉണ്ടായിരുന്ന ജോലിയും കൂടെ കളഞ്ഞേച്ച് പോയത്. ഒന്ന് പിടിച്ചു നിൽക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കി എന്നും അയല്‍ക്കാരി ആ അമ്മ പറയുന്നു.
കാരിത്താസ് ഹോസ്പിറ്റലിൽ ജോലിക്കായിട്ട് അപ്ലൈ ചെയ്തായിരുന്നു. ചെല്ലാൻ പറഞ്ഞു, അന്ന് ചെന്നപ്പോൾ ജോലിയില്ല കാരണം ആ ജോലി ചെയ്യിപ്പിക്കേണ്ട എന്ന് അച്ഛൻ പറഞ്ഞു. അതായത് എവിടെ ജോലി കിട്ടി കഴിഞ്ഞാലും അപ്പൊ അച്ഛന്റെ ഇടപെടൽ ഉണ്ടാകും അച്ഛൻ വിളിച്ചു പറയും.
പാലിയേറ്റീവ് കെയറിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ അച്ഛൻ പറഞ്ഞു, "വീട്ടില്‍ പ്രശ്നക്കാരിയാണ് അവൾ പ്രശ്നക്കാരിയാണ്" എന്നുള്ള മട്ടിലാണ് സംസാരിച്ചത് അത് കാരണം അവിടുന്ന് ഒഴിവാക്കി വിട്ടു. അത് അന്ന് ആ ദിവസങ്ങളിൽ തന്നെ ഞാൻ അറിഞ്ഞായിരുന്നു. അച്ഛൻ പോകുന്നതിനു മുമ്പ് ശരിക്കും അതിന്റെ തലയെ ചവിട്ടിയിട്ടാ പോയത്. ഒന്നുമില്ലെങ്കിലും സഹോദരന്റെ കുഞ്ഞുങ്ങളല്ലേ രണ്ടെണ്ണം കൂടെയുള്ളതത്, കുഞ്ഞുങ്ങളെ കൂടെ ജീവിപ്പിക്കാതിരിക്കാൻ അല്ലേ ഒരു തൊഴിലിന് പോയത് ഇല്ലാതാക്കിയത്. തൊഴിൽ മേടിച്ചു കൊടുക്കണ്ട, ഉപകാരം ചെയ്യണ്ട ഉപദ്രവിക്കാതിരിക്കാൻ മേലെ...?
വലിയ പ്രശ്നക്കാരൻ എന്ന് പറഞ്ഞാൽ കുത്തിത്തിരിപ്പിന്റെ ആശാൻ.. ഈ അച്ഛനാണ് മുഴുവൻ പ്രശ്നങ്ങൾ ഉണ്ടാക്കി അവസാനം സ്വന്തം പെങ്ങൾ വരെ ഡൈവേഴ്സ് ആയി വീട്ടിൽ വന്നിരിക്കുവാ. പുള്ളിക്കാരി നമുക്കറിയാലോ അടുത്ത് അല്ലേ നമ്മുടെ അടുത്തല്ലേ വലിയ ദൂരം ഒന്നുമില്ല അന്വേഷിച്ചാൽ അറിയാവുന്ന കാര്യങ്ങളെ ഉള്ളൂ. പുള്ളിക്കാരി ശരിക്കും നാലുപേരുടെ പണിയൊക്കെ ചെയ്ത് പറമ്പിലും മറ്റുമൊക്കെ ആയിട്ട് പിള്ളേരെ വളർത്താൻ ആകുന്ന ശ്രമിച്ചിട്ട് ഒരു നിവൃത്തിയും ഇല്ലാണ്ട് വന്ന് പുള്ളിക്കാരി കൃഷി ചെയ്ത് ഉണ്ടായ സാധനങ്ങൾ, വാഴക്കൊലകൾ ഉൾപ്പെടെ സാധനങ്ങളൊക്കെ ചുമന്ന് കടയിൽ കൊണ്ട് കൊടുത്ത് ജീവിക്കാൻ നോക്കിയിട്ടൊന്നും ഇവർ ജീവിക്കാൻ സമ്മതിച്ചില്ല..
കാര്യത്താസിൽ ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ്, കാര്യത്താസിൽ അപ്പോയിന്റ്മെന്റ് കിട്ടിയതാണ്.. അതുപോലെതന്നെ മോനുപ്പള്ളിയിലാണോ കൊച്ചിക്കുന്ന ആണോ അവിടെയും അപ്പോയിന്റ്മെന്റ് കിട്ടുക എന്ന് പറയുന്നത് രണ്ടിടത്തും പുള്ളിക്ക് പുള്ളിക്കാരിക്ക് ജോലിക്ക് കയറാൻ പറ്റിയില്ല.. മാനസിക വിഭ്രാന്തി ഉണ്ട് എന്ന് ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽ മുഖേന ഇതെല്ലാം കഴിഞ്ഞിട്ട് പുള്ളിക്കാരി കഴിഞ്ഞ ഒരു വർഷമായിട്ട് ഏറ്റുമാനൂര്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്, അതിനു തൊട്ട് അപ്പുറത്ത് 100 മീറ്റർ അപ്പുറത്ത് ഒരു പാലിയേറ്റീവ് കെയർ ഉണ്ട് അവിടെ ജോലി ചെയ്യുമായിരുന്നു. അവിടെ നിന്നും സ്വാധീനം ഉപയോഗിച്ച് പുള്ളിക്കാരിനെ പറഞ്ഞുവിട്ടു. ഒരു വക വൈരാഗ്യ മനോഭാവത്തോടെ ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കില്ല എന്ന ഒരു വൈരാഗ്യ മനോഭാവത്തോടെ ഇതുപോലെ ഉപദ്രവിച്ചാൽ എങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും.
ഷൈനി അവിടെ ആയിരുന്നപ്പോൾ ഒരു ലോൺ എടുത്തിരുന്നു കുടുംബം നടത്തുന്നതിനും കുട്ടികളെ പഠിക്കുന്നതിനും ഒക്കെ കുടുംബശ്രീയിൽ നിന്ന് ആ ലോൺ തിരിച്ചടയ്ക്കാൻ വീട്ടുകാർ കൂട്ടാക്കിയില്ല അത് പോലീസ് സ്റ്റേഷനിൽ കേസായി, കോടതിയിൽ കേസായി അന്ന് അത് പരിഹരിക്കാൻ അച്ഛൻ താല്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല ഈ പണം ഷൈനി തന്നെ തിരിച്ചടയ്ക്കണം എന്ന് വാശി പിടിച്ചു.
നാട്ടുകാർ പറഞ്ഞത് ഈ ഫാദറിന്റെ ആവശ്യങ്ങൾക്കായിട്ട് ഈ ഷൈനിയുടെ പേർക്ക് കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തായിരുന്നു. ഈ പൈസ ഷൈനി അടയ്ക്കണം എന്ന് പറഞ്ഞ നിർബന്ധബുദ്ധി ഇവരുടെ ഭാഗത്ത് അതായത് ഇവര് തമ്മിൽ മനസ്സുകൊണ്ട് അങ്ങ് അകന്നു കഴിഞ്ഞപ്പോഴത്തേക്കും ആ പൈസ അടയ്ക്കണം എന്നുള്ള രീതിയിൽ.. പൈസ അടയ്ക്കുന്നതിന്റെ അപ്പൊ അങ്ങനെ അടക്കണം എന്ന് പറഞ്ഞാൽ ഇതുമായിട്ട് ബന്ധപ്പെട്ട് സ്റ്റേഷനിൽ കരിങ്കുന്നം സ്റ്റേഷനിൽ കേസ് നിലവിലുണ്ട് എന്ന് ഈ അമ്മ പറയുന്നു.
അതിനകത്ത് ഇടപെട്ടിട്ട് നോബിനെ കൊണ്ട് സംസാരിക്കാൻ പോലും തയ്യാറാകാതെ അച്ഛനാണ് എല്ലാ കാര്യങ്ങളും ചെയ്തത്, കാരണം അച്ഛൻ ഒരു ഹൈക്കോടതി അഡ്വക്കേറ്റ് ആണല്ലോ. വളരെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ കരിങ്കുന്നം സ്റ്റേഷനിൽ വെച്ച് സംസാരിച്ചു എന്നാണ് മറ്റൊരു റിപ്പോർട്ട്.
2 സഹോദരന്‍മാര്‍ ഉണ്ട്, ഒരാൾ അമേരിക്കയില്‍ ഒരാൾ UK യില്‍. UK യില്‍ ഉള്ള സഹോദരന്‍ കൊണ്ടുപോകാനും ശ്രമിച്ചിരുന്നു, എന്നാല്‍ ഇങ്ങനെ ഒരു ലോണിന്റെ ബാധ്യതയുണ്ടെങ്കിൽ ആ യുവതിയുടെ യുകെ പോക്ക് തടയും എന്ന് കരുതിക്കൂട്ടി മനപ്പൂർവ്വം ചെയ്തതാണ് അച്ഛൻ എന്നാണ് അമ്മ പറയുന്നത്.. കാരണം ഇങ്ങനെ ഒരു ബാധ്യത തീർക്കാതെ യുകെയിൽ പോവുക സാധ്യമല്ലല്ലോ
കെട്ടി പിറ്റേ ദിവസം തൊട്ട് വീട്ടിൽ ഇരുന്നോണം ജോലിക്ക് പോകാനും വിടുകയല്ലായിരുന്നു. ജോലിക്ക് വിടാതെ വന്നതാണല്ലോ ഇത്രയും ഗ്യാപ്പ് വന്നത് അന്നൊക്കെ യുകെയ്ക്ക് സെലക്ഷൻ ആയതാ ഇപ്പൊ ഈ ഇടയ്ക്ക് യുകെയ്ക്ക് പോകാനായിട്ട് യുകെയ്ക്ക് സെലക്ഷൻ ആയിട്ട് വിട്ടില്ല .
ഈ ബോബി അച്ഛൻ സെമിനാരിയിൽ നിന്നും തിരിച്ചുവന്ന് പെണ്ണ് കിട്ടാൻ വേണ്ടി പരസ്യം ചെയ്തിട്ട് ഒടുവിൽ പെണ്ണ് കിട്ടാതെ വന്നപ്പോൾ വീണ്ടും സെമിനാരിയിൽ പോയതാണ് എന്ന് പോലും അമ്മ ആരോപിക്കുന്നുണ്ട് ശരിക്കും ആദ്യ കാലഘട്ടത്തിലെ സെമിനാരി ജീവിതം നിർത്തി പോന്നിട്ട് വിവാഹ ജീവിതത്തിന് വേണ്ടി പരസ്യം വരെ കൊടുത്ത ഒരു വ്യക്തിയാ അറിയോ തുടർന്നാണ് വീട്ടിൽ കാർന്നന്മാരുടെ രീതി കണ്ടിട്ടാണോ എന്ന് അറിയത്തില്ല തുടർന്നാണ് പുള്ളി വീണ്ടും അച്ഛനാകുന്നത്.
ഇതിൽ കൂടുതൽ എന്ത് തെളിവാണ് ആ വൈദികനാണ് ഈ യുവതിയുടെയും മക്കളുടെയും മരണത്തിന്റെ ഉത്തരവാദി തെളിയിക്കാന്‍ വേണ്ടത് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
ഇത് കൂടാതെ ഇപ്പോൾ ആരോപണ വിധേയരായ ഈ വൈദികന്‍ ജോലി ചെയ്യുന്ന രൂപതകളിൽ പരാതികൾ നല്‍കുകയാണ് ഇപ്പോൾ ഓസ്ട്രേലിയയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ചെയ്യുന്നത്. കാര്യങ്ങള്‍ എന്ത് തന്നെ ആയാലും ഷൈനിയ്ക്കും കുടുംബത്തിനും മരണ ശേഷം എങ്കിലും നീതി ലഭിക്കട്ടെ... ആ ആത്മാക്കള്‍ക്ക് നീതി ലഭിക്കണം. മരണത്തെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.