SDPI അധ്യക്ഷൻ്റെ അറസ്റ്റ്: ദേശവിരുദ്ധ പ്രവർത്തനത്തിന് തണലേകിയവർ തെറ്റുതിരുത്തണം.... എൻ. ഹരി BJP മധ്യമേഖല പ്രസിഡൻ്റ്

SDPI അധ്യക്ഷൻ്റെ അറസ്റ്റ്: ദേശവിരുദ്ധ പ്രവർത്തനത്തിന് തണലേകിയവർ തെറ്റുതിരുത്തണം....

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ തുടർ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന SDPI യുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തണലേകിയ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും തെറ്റ് തിരുത്തണം.

കേരളത്തിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈക്കൂട്ടർക്ക് പിന്തുണ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ രഹസ്യധാരണയും നീക്കു പൊക്കു നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കേരളത്തിൻ്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ ചിത്രം പരിശോധിച്ചാൽ പകൽ പോലെ വ്യക്തമാകും. 

പോപ്പുലർ ഫ്രണ്ട് നിരോധിച്ച ശേഷം കേരളത്തിൽ പ്രത്യേക രീതിയിലുള്ള പ്രവർത്തനമാണ് ഇവർ നടത്തിയത്. ക്ലബ്ബുകളും ഹോട്ടലുകളും,വ്യാപാര സ്ഥാപനങ്ങളും,  മറയാക്കി പ്രവർത്തിക്കുകയും രഹസ്യ പരിശീലനം നൽകുകയും ചെയ്തു. ഈരാറ്റുപേട്ട അടക്കം പല സ്ഥലങ്ങളിലും ആഗോള തീവ്രവാദ സംഘടനകളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്ന് ഇടപാടുകൾക്ക് രാജ്യാന്തര തലത്തിലുള്ള ചാനൽ വഴി സഹായം നൽകുന്നതും രഹസ്യ പോഷക സംഘടനകൾ ആണ്.

ആഗോള തലത്തിൽ ഇസ്ലാമികവൽക്കരണം മാത്രം അജണ്ടയാക്കി  പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ  നിഴലാണ് എസ്. ഡി. പി. ഐ എന്ന് തെളിഞ്ഞിരിക്കുന്നു. എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ എൻഫോഴ്‌സ്‌മെന്റ്  ഡയറക്ടറേറ്റ് ന്യൂഡൽഹിയിൽ അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്ന വിവരങ്ങൾ സ്തോഭജനകമാണ്. 

രാജ്യത്തെ ശിഥിലമാക്കുന്നതിനായി വിവിധ തരത്തിലുള്ള ധനസമാഹരണം ഏകോപിപ്പിച്ചിരുന്നത് എസ്. ഡി. പി. ഐ വഴിയാണ്. ഇത് സംബന്ധിച്ച് വളരെ വിശദമായ അന്വേഷണമാണ് ഇ ഡി നടത്തിയത്.

2013 മുതൽ എസ്ഡിപിഐ കേന്ദ്രസർക്കാർഏജൻസികളുടെ അന്വേഷണ പരിധിയിലായിരുന്നു. ഇ ക്കാലയളവിൽ ലഭിച്ച വിവരങ്ങളുടെയും അനധികൃത 'സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി അധ്യക്ഷനെ പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തിരിക്കുന്നത്.  നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്ന് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

എൻ. ഹരി ( മധ്യമേഖല പ്രസിഡൻ്റ്, ബി.ജെ.പി)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !