ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം ശ്രദ്ധേയമായി

എടപ്പാൾ: ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. 

ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ. പി.എം. മനോജ് എമ്പ്രാന്തിരി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ചെറുപ്രായത്തിൽത്തന്നെ തങ്ങളുടെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് സ്വപ്നം കാണണമെന്നും, അത്തരം സ്വപ്നങ്ങൾ അവരെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സ്കൂൾ കമ്മിറ്റി പ്രസിഡന്റ് ജനാർദ്ദനൻ പട്ടേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതം ആശംസിച്ചു. അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി വി.വി. മുരളീധരൻ, വിജയൻ വാക്കേത്ത്, ടി. കൃഷ്ണൻ നായർ, സതീശൻ കോലളമ്പ്, ചന്ദ്രശേഖരൻ കറുത്തേടത്ത്, സന്തോഷ് ചെറായി, പി. കൃഷ്ണൻകുട്ടി, ചാന്ദ്നി, പ്രമീള. ടി, കെ. പോസ്റ്റ്, വി.വി. ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ ആക്ടിങ് സെക്രട്ടറി പ്രകാശൻ തവനൂർ, ടി. കൃഷ്ണൻ നായർ, കണ്ണൻ പന്താവൂർ എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !