വിനോദ സഞ്ചാര കേന്ദ്രമായ പരുന്തും പാറയെ കയ്യേറ്റ ഭൂമിയാക്കി മാഫിയകൾ,അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ ഏറ്റെടുക്കാൻ നിർദേശം

പീരുമേട് ;പരിസ്ഥിതി ദുർബല മേഖലയായ പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയും, അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും ഏറ്റെടുക്കണമെന്ന് നിർദേശം.

ഐജി സേതുരാമൻ, ഇടുക്കി മുൻ ജില്ലാ കലക്ടർ എച്ച്.ദിനേശൻ എന്നിവർ നൽകിയ റിപ്പോർട്ടിലാണ് നിർദേശം.  ഉടമസ്ഥാവകാശ രേഖകളുടെ പിൻബലമില്ലാതെ മഞ്ചുമല വില്ലേജിലെ 441, 859/1, 176/1 എന്നീ സർവേ നമ്പറുകളിൽ സജിത്ത് ജോസഫ് എന്നയാളുടെ കൈവശത്തിലിരിക്കുന്ന സ്ഥലവും, വസ്തുവകകളും നിയമപരമായ നടപടികളിലൂടെ ഒഴിപ്പിച്ചു ഏറ്റെടുക്കണമെന്നു കാട്ടി ഉന്നതതല സംഘം പ്രത്യേക റിപ്പോർട്ട് ഹൈക്കോടതിക്കു സമർപ്പിച്ചു.

സജിത്ത് കൈവശം വച്ചിരിക്കുന്നത് സ്ഥലം മഞ്ചുമല വില്ലേജിലെ 9875.96 ഏക്കർ വരുന്ന പുറമ്പോക്ക് ഭൂമിയിൽ വരുന്നതാണ്. എന്നാൽ സ്ഥലത്തിനു കരം അടയ്ക്കുന്നത് പീരുമേട് വില്ലേജിലാണ്. ഈ സ്ഥലത്തിനു പട്ടയം നൽകിയിരിക്കുന്നത് പീരുമേട് വില്ലേജിലെ 534 സർവേ നമ്പറിൽ ആണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇവിടെ നിർമിച്ചിരിക്കുന്ന പടുതാക്കുളം അപകട ഭീഷണി ഉയർത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർമാണം സ്റ്റോപ് മെമ്മോ ലംഘിച്ച് ഏറ്റെടുക്കാൻ അന്വേഷണ സംഘം നിർദേശിച്ച സ്ഥലത്ത് നിർമാണം നടന്നത് നിരോധന ഉത്തരവ് അട്ടിമറിച്ച ശേഷം. 2023-ൽ അന്നത്തെ പീരുമേട് വില്ലേജ് ഓഫിസർ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ വിലക്കി നോട്ടിസ് നൽകി.


നിർമാണം നിർത്തി വയ്ക്കുകയും ചെയ്തു. വില്ലേജ് ഓഫിസർ സ്ഥലം മാറിയതോടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയായിരുന്നു. നാല് നിലകളുള്ള അഞ്ച് കെട്ടിടങ്ങളാണ് ഇവിടെ പണി കഴിപ്പിച്ചത്. ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ചായിരുന്നു നിർമാണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !