പീരുമേട് ;പരിസ്ഥിതി ദുർബല മേഖലയായ പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയും, അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും ഏറ്റെടുക്കണമെന്ന് നിർദേശം.
ഐജി സേതുരാമൻ, ഇടുക്കി മുൻ ജില്ലാ കലക്ടർ എച്ച്.ദിനേശൻ എന്നിവർ നൽകിയ റിപ്പോർട്ടിലാണ് നിർദേശം. ഉടമസ്ഥാവകാശ രേഖകളുടെ പിൻബലമില്ലാതെ മഞ്ചുമല വില്ലേജിലെ 441, 859/1, 176/1 എന്നീ സർവേ നമ്പറുകളിൽ സജിത്ത് ജോസഫ് എന്നയാളുടെ കൈവശത്തിലിരിക്കുന്ന സ്ഥലവും, വസ്തുവകകളും നിയമപരമായ നടപടികളിലൂടെ ഒഴിപ്പിച്ചു ഏറ്റെടുക്കണമെന്നു കാട്ടി ഉന്നതതല സംഘം പ്രത്യേക റിപ്പോർട്ട് ഹൈക്കോടതിക്കു സമർപ്പിച്ചു.സജിത്ത് കൈവശം വച്ചിരിക്കുന്നത് സ്ഥലം മഞ്ചുമല വില്ലേജിലെ 9875.96 ഏക്കർ വരുന്ന പുറമ്പോക്ക് ഭൂമിയിൽ വരുന്നതാണ്. എന്നാൽ സ്ഥലത്തിനു കരം അടയ്ക്കുന്നത് പീരുമേട് വില്ലേജിലാണ്. ഈ സ്ഥലത്തിനു പട്ടയം നൽകിയിരിക്കുന്നത് പീരുമേട് വില്ലേജിലെ 534 സർവേ നമ്പറിൽ ആണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇവിടെ നിർമിച്ചിരിക്കുന്ന പടുതാക്കുളം അപകട ഭീഷണി ഉയർത്തുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിർമാണം സ്റ്റോപ് മെമ്മോ ലംഘിച്ച് ഏറ്റെടുക്കാൻ അന്വേഷണ സംഘം നിർദേശിച്ച സ്ഥലത്ത് നിർമാണം നടന്നത് നിരോധന ഉത്തരവ് അട്ടിമറിച്ച ശേഷം. 2023-ൽ അന്നത്തെ പീരുമേട് വില്ലേജ് ഓഫിസർ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ വിലക്കി നോട്ടിസ് നൽകി.
നിർമാണം നിർത്തി വയ്ക്കുകയും ചെയ്തു. വില്ലേജ് ഓഫിസർ സ്ഥലം മാറിയതോടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയായിരുന്നു. നാല് നിലകളുള്ള അഞ്ച് കെട്ടിടങ്ങളാണ് ഇവിടെ പണി കഴിപ്പിച്ചത്. ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ചായിരുന്നു നിർമാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.