ഗുജറാത്ത്;ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ വാൻ്റ എന്ന മൃഗസംരക്ഷണ, പുനരധിവാസ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും സന്ദർശിക്കുകയും ചെയ്തു. മൃഗങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹവും വാത്സല്യവും ഈ സന്ദർശനത്തിൽ പ്രകടമായി.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൻ അനന്ത് അംബാനി, മരുമകൾ രാധിക മെർച്ചൻ്റ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങൾ സന്ദർശിക്കുകയും പുനരധിവസിപ്പിച്ച വിവിധ മൃഗങ്ങളുമായി അടുത്ത് ഇടപെടുകയും ചെയ്തു.എംആർഐ, സിടി സ്കാനുകൾ, ഐസിയുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക വെറ്റിനറി സൗകര്യങ്ങളുള്ള വൻതാര വന്യജീവി ആശുപത്രിയും അദ്ദേഹം പരിശോധിച്ചു. കേന്ദ്രത്തിലെ മൃഗങ്ങളുമായുള്ള ഹൃദയസ്പർശിയായ ഇടപെടലുകളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി.
പ്രധാനമന്ത്രി മോദി ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ഏഷ്യാറ്റിക് സിംഹക്കുട്ടികൾ, വെള്ള സിംഹക്കുട്ടി, അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ മേഘപ്പുലി കുട്ടി, കാരക്കൽ കുട്ടികൾ എന്നിവയുൾപ്പെടെ വിവിധ ജീവിവർഗങ്ങളുമായി അദ്ദേഹം കളിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നത് കാണാം. പ്രധാനമന്ത്രി മോഡി ഭക്ഷണം നൽകിയ വെള്ള സിംഹക്കുട്ടിയുടെ , മാതാവിനെ രക്ഷപ്പെടുത്തി വൻതാരയിൽ പരിചരണത്തിനായി കൊണ്ടുവന്നതിന് ശേഷം കേന്ദ്രത്തിൽ വച്ച് ജനിച്ചതാണ്.
ആശുപത്രിയിലെ എം ആർ ഐ റൂം സന്ദർശിച്ച പ്രധാനമന്ത്രി ഏഷ്യാറ്റിക് സിംഹം എംആർഐക്ക് വിധേയമാകുന്നത് നിരീക്ഷിച്ചു . ഹൈവേയിൽ കാറിടിച്ച് പരിക്കുപറ്റിയ ഒരു പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി അതിന്റെ ജീവൻ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടക്കുന്ന ഓപ്പറേഷൻ തിയേറ്ററും അദ്ദേഹം സന്ദർശിച്ചു.
കേന്ദ്രത്തിലെ രക്ഷപ്പെടുത്തിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ അടുത്തറിയുന്ന സ്ഥലങ്ങളിലാണ് സംരക്ഷിക്കുന്നത് . ചില്ല് ഭിത്തിയാൽ സംരക്ഷിക്കപ്പെട്ട ഏഷ്യാറ്റിക് സിംഹം, മഞ്ഞുപുലി, ഒറ്റക്കൊമ്പൻ കാണ്ടാമൃഗം എന്നിവയുൾപ്പെടെ കേന്ദ്രത്തിൽ നടത്തുന്ന പ്രധാന സംരക്ഷണ സംരംഭങ്ങളിൽ ചിലതാണ്. പ്രധാനമന്ത്രി മോഡി ഒരു ഗോൾഡൻ ടൈഗർ , നാല് ഹിമ ക്കടുവകൾ (, സർക്കസിൽ നിന്ന് രക്ഷപ്പെടുത്തിയത്), വെള്ള സിംഹം, ഹിമ പ്പുലി എന്നിവക്കൊപ്പം ഉള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപിച്ചുകൊണ്ടിരിക്കുന്നു.
മുൻപ് പരിമിതമായ സാഹചര്യങ്ങളിൽ വളർത്തുമൃഗങ്ങളായി കഴിഞ്ഞിരുന്ന ചിമ്പാൻസികളുമായി പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു. മുൻപ് തിങ്ങിനിറഞ്ഞ കൂടുകളിൽ കഴിഞ്ഞിരുന്ന ഒറാങ്ങുട്ടാനുകളെ അദ്ദേഹം സ്നേഹത്തോടെ ചേർത്തുപിടിക്കുകയും അവയോടൊപ്പം സമയം ചിലവിടുകയും ചെയ്തു. പിന്നീട് വെള്ളത്തിനടിയിൽ വിഹരിക്കുന്ന ഹിപ്പോപ്പൊട്ടാമസിൻ്റെ സമീപത്തേക്ക് . തുടർന്ന് മുതലകളെയും സീബ്രകളെയും കണ്ടു. ജിറാഫിനും കാണ്ടാമൃഗക്കുട്ടിക്കും ഭക്ഷണം നൽകി. അമ്മയുടെ വേർപാടിനെ തുടർന്ന് ഒറ്റപ്പെട്ട കാണ്ടാമൃഗക്കുട്ടിയെ അദ്ദേഹം ഏറെ സ്നേഹത്തോടെയാണ് പരിചരിച്ചത്.
വലിയ പെരുമ്പാമ്പ്, അതുല്യമായ രണ്ട് തലയുള്ള പാമ്പ്, രണ്ട് തലയുള്ള ആമ, ടാപ്പിർ, കാർഷിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ടതും പിന്നീട് നാട്ടുകാർ കണ്ടെത്തി രക്ഷപ്പെടുത്തിയതുമായ പുള്ളിപ്പുലിക്കുട്ടികൾ, ഭീമൻ നീർനായ, ബോംഗോ (മാൻ), സീലുകൾ എന്നിവയെയും അദ്ദേഹം സന്ദർശിച്ചു . ആനകളെ അവയുടെ ജക്കൂസിയിൽ കണ്ടു. സന്ധിവാതം, പാദരോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആനകളുടെ രോഗമുക്തിയെ ഹൈഡ്രോതെറാപ്പി പൂളുകൾ സഹായിക്കുകയും അവയുടെ ചലനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ആന ആശുപത്രിയുടെ പ്രവർത്തനവും അദ്ദേഹം നിരീക്ഷിച്ചു. . കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ്, തൊഴിലാളികൾ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു.
വന്യജീവികളോടുള്ള സ്നേഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ലോക വന്യജീവി ദിനത്തിൽ ഗുജറാത്തിലെ ഗിർ ദേശീയോദ്യാനത്തിൽ സഫാരി നടത്തിയിരുന്നു. ലോക വന്യജീവി ദിനത്തിൽ ആശംസകൾ അറിയിച്ച നരേന്ദ്രമോദി , "ഇന്ന്, ലോക വന്യജീവി ദിനത്തിൽ, നമ്മുടെ ഗ്രഹത്തിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കാനും നിലനിർത്താനുമുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാം. ഓരോ ജീവജാലങ്ങളും ഇതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു - വരും തലമുറകൾക്കായി അവയുടെ ഭാവി സംരക്ഷിക്കാം! വന്യജീവികളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ഇന്ത്യയുടെ സംഭാവനകളിൽ നമ്മൾ അഭിമാനിക്കുന്നു." എന്നും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.