പാലാ ;കടവ് പുഴ പാലത്തിൻ്റെ തകർച്ച ഉത്തരവദിത്വം സ്ഥലം എം.എൽ.എ മാണി സി കാപ്പനാണെന്ന് എൽ.ഡി.എഫ് മൂന്നിലവ് മണ്ഡലം കൺവീനറും ,പഞ്ചായത്ത് മെമ്പറുമായ അജിത് ജോർജ് പെമ്പിളകുന്നേൽ, സി.പി.ഐ.(എം) മൂന്നിലവ് ലോക്കൽ സെക്രട്ടറി എം.ആർ സതീഷ് എന്നിവർ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2021 ലെ വെള്ളപൊക്കത്തിൽ പാലം തകർന്നപ്പോൾ എം.എൽ.എ ഫണ്ടിൽ നിന്നും 4 കോടി 30 ലക്ഷം രൂപാ നീക്കി വച്ച് പാലം പുനർ നിർമ്മിക്കുമെന്ന് പത്രസമ്മേളനം നടത്തിയ മാണി സി കാപ്പൻ ഇപ്പോൾ ചില്ലച്ചി പാലത്തിൻ്റെ ഫണ്ട് വകമാറ്റി കടവ് പുഴ പാലത്തിന് നീക്കി വെക്കണമെന്ന് പറയുന്നത് സ്വന്തം കഴിവ് കേട് മൂടി വയ്ക്കുവാൻ മാത്രമാണ്.
4 കോടി 30 ലക്ഷം രൂപാ നീക്കി വച്ചു എന്ന് പറഞ്ഞ് മൂന്നിലവിലകെ ഫ്ളക്സ് വച്ച മാണി സി കാപ്പൻ മേച്ചാലിൽ അതിൻ്റെ പേരിൽ സ്വീകരണം നടത്തുകയും ചെയ്തു .വീണ്ടും ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റ് എന്ന് പറഞ്ഞ് വാർത്ത സൃഷ്ട്ടിക്കുകയും ചെയ്തത് സ്വന്തം കഴിവ് കേട് മറയ്ക്കാനല്ലാതെ പിന്നെ എന്തിനാണെന്ന് അജിത് ജോർജും ,എം.ആർ സതീഷും ചോദിച്ചു.
പാലം പണിയുന്നതിന് പ്രസ്താവന മാത്രം നടത്തുകയാണ് മാണി സി കാപ്പൻ ചെയ്തത്.ബഡ്ജറ്റിൽ 100 രൂപാ പോലും ടോക്കൻ വെക്കാൻ സാധിക്കാതെ ജോസ് കെ മാണിയെ കുറ്റം പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. മൂന്നിലവിലെ ജനങ്ങൾക്കായി ഒരു പാലം പോലും നേടി തരുവാൻ കഴിവില്ലാത്ത എം.എൽ.എ ഈ പണി നിർത്തി വീട്ടിൽ പോയി ഇരിക്കേണ്ടതാണ്.
കടവ് പുഴ പാലത്തിൻ്റെ പേരിൽ മൂന്നിലവ് കാരെ കബളിപ്പിക്കുന്ന എം.എൽ.എ യുടെ നാടകം കളിക്കെതിരെ നാളെ ( 12.3.2025) മൂന്നിലവ് പഞ്ചായത്തോഫീസ് പടിക്കൽ എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തുകയാണ്. ധർണ്ണ സി.പി.ഐ (എം) ഏരിയാ സെക്രട്ടറി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.