പാലക്കാട് : പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറി, ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റി പ്രതിഷേധം.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി കപ്പൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ബി.ജെ.പി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കര വി.ഐ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സാധാരണക്കാരൻ്റെ ഭവന സ്വപ്നം സാക്ഷാത്കരിക്കുന്ന ഈ പദ്ധതി തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.ബി.ജെ.പി പാലക്കാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ.എം. ഹരിദാസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ എം. അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ കപ്പൂർ സംഘടനാ മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് തണ്ണീർക്കോട്, വൈസ് പ്രസിഡൻ്റ് വിഷ്ണു ഒ.വി, ദിനേശ്കുമാർ കെ., നാരായണൻ വി.വി., രതീഷ് ബൈജു, സുരേന്ദ്രൻ കെ.പി., വീരമണി കുമ്പിടി, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.ഈ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തവരുടെ പ്രധാന ആവശ്യങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കുക. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുക. മുതലായവയാണ്. പദ്ധതിയുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുക.ഈ വിഷയത്തിൽ അധികാരികൾ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്ന് പ്രതിഷേധക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.