ഇനി സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന രീതിയിലുള്ള അപ്ഡേഷനുമായി വാട്സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില് മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്ഡേഷന് ഡെവലപ്പ് ചെയ്യുന്നത്.
ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്സ് ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു.നിലവില്‍ വാട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ് ചെയ്തിട്ടാണ് എന്നാല്‍ ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ അതിന്റെ ആവശ്യമില്ല. iOS ആപ്പിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 25.8.10.72-ല്‍ കാണുന്നത് പോലെ, ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലേക്ക് സ്പോട്ടിഫൈ നേരിട്ട് കണക്ട് ചെയ്യാന്‍ സാധിക്കും.
WABetaInfo പങ്കിട്ട സ്ക്രീന്‍ഷോട്ടുകള്‍ അനുസരിച്ച്, പാട്ടിന്റെ പേര്, കലാകാരന്റെ പേര്, ആല്‍ബം കവര്‍ തുടങ്ങിയ അവശ്യ വിശദാംശങ്ങള്‍ ഉള്‍പ്പെടെ, പങ്കിടുന്ന ഗാനത്തിന്റെ പ്രിവ്യൂ ഇന്റഗ്രേഷന്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, സ്വീകര്‍ത്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ ട്രാക്ക് പെട്ടെന്ന് തന്നെ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന ‘പ്ലേ ഓണ്‍ സ്പോട്ടിഫൈ’ ഓപ്ഷനും ഉണ്ടാകും.
ഈ അപ്ഡേറ്റ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഇടുന്നതിന് സമാനമാണെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മ്യൂസിക്-ഷെയറിംഗ് സവിശേഷത വാട്ട്സ്ആപ്പിന്റെ സിഗ്നേച്ചര്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തുമെന്നും ഉദ്ദേശിച്ച സ്വീകര്‍ത്താക്കള്‍ക്ക് മാത്രമേ പങ്കിട്ട സ്റ്റാറ്റസ് കാണാന്‍ കഴിയൂ എന്നും WABetaInfo അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.