ലാസ: റിക്‌ചർ സ്‌കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഞെട്ടി ടിബറ്റ്. ചൊവ്വാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 02:44ന് (ഇന്ത്യൻ സമയം ഉച്ച 12:14ഓടെ) ആണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഫെബ്രുവരി 27ന് ടിബറ്റിൽ 4.1 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു.
അതേസമയം ടിബറ്റിൽ ഭൂചലനത്തിന് മുൻപായി ഉച്ചയ്‌ക്ക് രണ്ട് മണിയോടെ അഫ്‌ഗാനിസ്ഥാനിലും ഭൂചലനം ഉണ്ടായിരുന്നു. കാലാഫ്‌ഗാനിൽ നിന്നും 69 കിലോമീറ്റർ അകലെയായി ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്‌ചയിലായിരുന്നു പ്രഭവകേന്ദ്രം. ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലും ഭൂചലനമുണ്ടായിരുന്നു. രാജ്യതലസ്ഥാനത്തായിരുന്നു ഭൂചലനം.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹിയിലെ ദൗളക്കുവയിലെ ഝീൽ പാർക്കാണെന്ന് നാഷണൽ സെന്റർ ഒഫ് സീസ്‌മോളജി (എൻ.സി.എസ്) കണ്ടെത്തി. അതേദിവസം എട്ടുമണിയോടെ ബിഹാറിൽ തുടർ ഭൂചലനവും അനുഭവപ്പെട്ടു.
ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ പലരും വീടിന് പുറത്തേക്കോടി. വീടുകളും ഫ്ളാറ്റുകളും കുലുങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.