കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങൾ ഡൽഹിയെ വലിഞ്ഞു മുറുക്കി മറ്റൊരു വൈറസ് വ്യാപനം

ന്യൂഡൽഹി ; രാജ്യതലസ്ഥാനത്തെ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ട്.

54 % കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്കെങ്കിലും പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി ലോക്കൽ സർക്കിൾസ് സർവേ വ്യക്തമാക്കി.50 വയസ്സിനു മുകളിലുള്ളവരെയും കൊച്ചുകുട്ടികളെയുമാണു വൈറസ് പെട്ടെന്നു ബാധിക്കുന്നത്.

തലവേദന, ചുമ, ക്ഷീണം, മറ്റ് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. രക്തസമ്മർദ്ദം, പ്രമേഹം, ആസ്മ, സിഒപിഡി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉള്ളവരെയും അസുഖം ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ന്യുമോണിയയും ബ്രോങ്കൈറ്റിസും ഉള്ള രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ആശുപത്രികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവടങ്ങളിൽ നിന്നുള്ള 13,000 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 63 % പുരുഷന്മാരും 37 % സ്ത്രീകളുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !