Hekmas എന്ന സംരഭക കൂട്ടായ്മ്മയുമായി ചേർന്ന് സംരഭകത്വ സമ്മേളനത്തിന് പാലാ അൽഫോൻസാ കോളേജ് വേദിയായി.

കോട്ടയം;Entrepreuners meet (സംരംഭക സമ്മേളനം )മാർച്ച് പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അൽഫോൻസാ കോളേജിൽ വച്ച്  നടത്തപ്പെട്ടു.

പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ  കോളേജ് മാനേജർ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖരായ എഴുപത് ബിസിനസ്  സംരംഭകരുടെ ഈ കൂട്ടായ്മ്മ അൽഫോൻസാ കോളേജ് Hekmas എന്ന സംരഭക കൂട്ടായ്മ്മയുമായി ചേർന്നാണ്  സംഘടിപ്പിച്ചത്.

യുവജനങ്ങൾ തൊഴിൽ തേടുന്നവരാകാതെ തൊഴിൽ ദാതാക്കളായി പരിണമിക്കണമെന്ന ആശയാണ് സമ്മേളനം മുന്നോട്ട് വച്ചത്. ഡോ.ജോസ് ഡൊമിനിക്, (സി.ജി.എച്ച് എർത്ത് ഡയറക്ടർ ) ,മിസ്റ്റർ.ഇമ്മാനുവൽ തോമസ് രാമപുരം (മുൻ മാനേജിങ് ഡയറക്ടർ,ഓറഞ്ച് കൗണ്ടി, ഹോട്ടൽസ് & റിസോർട്ട്സ് ) എന്നിവർ അവരുടെ സംരംഭകത്വ യാത്രയിലെ അനുഭവങ്ങൾ പുതു തലമുറ സംരംഭകരുമായി പങ്കുവച്ചു.

ഡോ. ജോജോ .കെ. ജോസഫ്  (ഹെക്മാസ്  ഡയറക്ടർ) സെഷൻസിൻ്റെ മോഡറേറ്ററായിരുന്നു.  വിദ്യാർത്ഥികൾക്ക് പ്രമുഖ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് നേടാനുള്ള ഒരു മാർഗമായാണ് കോളേജ് ഈ അവസരത്തെ കാണുന്നത്. 

മുൻ നിര ബിസിനസ് സ്ഥാപനങ്ങ ളുമായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പ് വയ്ക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്സുകൾ ഈ സംരംഭകരുടെ സഹായത്തോടെ ആരംഭിക്കുവാൻ സാധിക്കും.

ഈ അധ്യയന വർഷത്തിൽ അൽഫോൻസാ കോളേജ് വിജയകരമായി നടപ്പിലാക്കിയ പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതിയിൽ വിദ്യാർഥികൾക്ക് വേണ്ടി കൂടുതൽ part time  തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനു കോളേജ് ഈ സംരഭ സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.  

വിദേശ സർവകലാശാലകളുടെ  മാതൃകയിൽ തന്നെ നമ്മുടെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കോളേജിൻ്റെ പരിശ്രമങ്ങളെ മാർ ജോസഫ് കല്ലറങ്ങാട്ട് യോഗത്തിൽ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !