ന്യൂയോര്‍ക്ക്: സ്വപ്ന തുല്യമായ ഡിസ്നിലാന്റ് കാട്ടിക്കൊടുത്ത ശേഷം ഹോട്ടല്‍ മുറിയില്‍വെച്ച് 11 വയസ്സുകാരനായ സ്വന്തം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ.
ഇന്ത്യന്‍ വംശജയായ സരിത രാമരാജു ( 48) ആണ് അവധിയാഘോഷത്തിനു ശേഷം ക്രൂരത നടത്തിയത്. സംഭവത്തില്‍ സരിതയെ പോലീസ് അറസ്റ്റു ചെയ്തു. ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.2018-ലെ വിവാഹമോചനത്തിനു ശേഷം കാലിഫോര്‍ണിയയില്‍ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് ഇവിടെ എത്തിയത്. മൂന്ന് ദിവസ്സത്തെ ഡിസ്നിലാന്റ് സന്ദര്‍ശനത്തിനുളള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.
മാര്‍ച്ച് 19-നായിരുന്നു അവധി ആഘോഷിക്കാനായി തിരഞ്ഞെടുത്ത ഹോട്ടല്‍മുറി ഒഴിഞ്ഞ് കുട്ടിയെ അച്ഛന്റെ ഏല്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ താന്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും മരിക്കാനുള്ള ഗുളിക സ്വയം കഴിച്ചിട്ടുണ്ടെന്നും ഇവര്‍ രാവിലെ ഒമ്പത് മണിയോടെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് അറിയിച്ചു.
മരിച്ചു കിടക്കുന്ന പതിനൊന്നു വയസ്സുകാരനെയാണ് റൂമിലേക്കെത്തിയ പോലീസ് കാണുന്നത്. അടിയന്തര നമ്പറിലേക്ക് കൊലപാതക വിവരം അറിയിക്കുന്നതിന് ഏറെ നേരം മുമ്പുതന്നെ കുട്ടി മരിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവം നടക്കുന്നതിന് തലേന്ന് വാങ്ങിയ കത്തി താമസിച്ചിരുന്ന മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ കുട്ടിയുടെ സംരക്ഷണ അവകാശവുമായി ബന്ധപ്പെട്ട്, കുട്ടിയുടെ അച്ഛന് പ്രകാശ് രാജുവുമായി സരിത നിയമപോരാട്ട ത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തന്നോട് അഭിപ്രായം ചോദിക്കാതെ കുട്ടിയുടെ വിദ്യാഭ്യാസ - ആരോഗ്യ കാര്യങ്ങളില്‍ പ്രകാശ് രാജു തീരുമാനം എടുത്തതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. പ്രകാശ് രാജു ബെംഗളൂരു സ്വദേശിയാണെന്നും റിപ്പോർട്ടുകളുണ്ട്.
മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷം കുട്ടിയുടെ സംരക്ഷണ അവകാശം അച്ഛനും മകനെ സന്ദർശനാനുമതി സരിതയ്ക്കും കോടതി അനുവദിച്ചിരുന്നു.
എന്നാല്‍ ലഹിരിക്കടിമയായ ഭര്‍ത്താവില്‍ നിന്ന് കുട്ടിയെ മാറ്റി തന്റെ അടുത്തേക്ക് എത്തിക്കണമന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നതായും എന്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു എന്നാല്‍ ഈ ആരോപണങ്ങളെ പ്രകാശ് രാജു തള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.