തീക്കോയി : ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ബയോ ബിന്നുകളും പൊതുസ്ഥാപനങ്ങൾക്ക് ജീ - ബിന്നുകളും വിതരണം ചെയ്തു.
178 ഗുണഭോക്താക്കൾക്ക് ബയോ ബിന്നുകളും ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾക്കായി 31 ജി-ബിന്നുകളുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ,
രതീഷ് പി.എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, സെക്രട്ടറി സജീഷ് എസ്, ഹെഡ് ക്ലർക്ക് ജ്യോതിമോൾ കെ ആർ, പ്ലാൻ ക്ലർക്ക് ബിജുമോൻ വി എം വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.