മലപ്പുറം;മുതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ സുപ്രധാനമായ വാർഷിക ചടങ്ങുകളിൽ ഒന്നായ പാന മഹോത്സവം ഭക്ത്യാദരപൂർവ്വം 2025 മാർച്ച് 16 നടന്നു . പാരമ്പര്യ തനിമ ഒട്ടും ചോരാതെ നടന്ന ചടങ്ങുകൾക്ക് യശശരീരനായ അലങ്കോട് കുട്ടൻ നായരുടെ പുത്രൻ ശ്രീ. അലങ്കോട് സന്തോഷ് നേതൃത്വം നൽകി.
ഗണപതി ഹോമത്തോടെ ആരംഭിച്ച പാന മഹോത്സവം, പിറ്റേന്ന് അതിരാവിലെ നടന്ന മഹാഗുരുതിയോടെയാണ് സമാപിക്കുന്നത് . പാന ഉത്സവത്തിനായി പ്രത്യേകം തയ്യാറാക്കിയ നാല് പാനക്കാലുകളിൽ, വാഴപ്പോളകളും കുരുത്തോലകളും ഉപയോഗിച്ച് അലങ്കരിച്ച പാനപ്പന്തൽ ദൃശ്യവിസ്മയമായി. 64 കളങ്ങളിൽ അതീവ ശ്രദ്ധയോടെയും കൃത്യമായ കണക്കുകളോടെയും തീർത്ത അലങ്കാരപ്പണികൾ ഭക്തർക്ക് നയനാനന്ദകരമായ കാഴ്ചയായിരുന്നു.
വാഴപ്പോളക്കുള്ളിൽ വലിയ നൂൽത്തിരികൾ കെട്ടി ഒരറ്റത്ത് അഗ്‌നി പകർന്ന് ശരീരമാസകലം സമർപ്പിച്ച് നടത്തുന്ന തിരി ഉഴിച്ചിൽ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
രാത്രി പെയ്ത മഴ അല്പം ആശങ്ക പ്പെടുത്തിയെങ്കിലും, ചടങ്ങുകൾ പൂർവാധികം ഭംഗിയോടെ നടന്നു.പാനയിൽ പങ്കെക്കാനും അനുഗ്രഹം നേടാനും നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.