ചെന്നൈ ;ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയവരെ കാലികളെപ്പോലെ കൈകാര്യം ചെയ്തെന്നും മദ്യപാനികളുടെയും റൗഡികളുടെയും പങ്കാളിത്തം മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് നടൻ വിജയ്‌ക്കെതിരെ തമിഴ്നാട് സുന്നത്ത് ജമാഅത്ത് പൊലീസിൽ പരാതി നൽകി.
പങ്കെടുത്തവരെ അപമാനിക്കുന്ന തരത്തിലാണ് ഇഫ്താർ നടത്തിയത്. ബൗൺസർമാരും നടന്റെ സുരക്ഷാ ജീവനക്കാരും അപമര്യാദയായി പെരുമാറി. സംഭവത്തിൽ ഖേദം പോലും പ്രകടിപ്പിക്കാത്ത മനുഷ്യത്വമില്ലാത്ത ആളാണ് വിജയ് എന്നു സംശയമുണ്ടെന്നും സംഘടനയുടെ ട്രഷറർ സയ്യിദ് ഗൗസ് ആരോപിച്ചു.വിക്രവാണ്ടിയിൽ നടന്ന ടിവികെയുടെ (തമിഴക വെട്രി കഴകം) ആദ്യ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പലരും ശരിയായ ക്രമീകരണങ്ങളുടെ അഭാവം മൂലം ബോധരഹിതരായി വീണു.
പരിപാടികളിൽ പങ്കെടുക്കുന്നവരെ മനുഷ്യരായി കണക്കാക്കാതെ കാലികളെ പോലെ പരിഗണിക്കുകയും സുരക്ഷാ ജീവനക്കാരുടെ നടുവിൽ മാത്രം സഞ്ചരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.