ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) SpaceX Crew-10 ദൗത്യം വിജയകരമായി പൂർത്തിയായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് Crew-10 വിക്ഷേപിച്ചത്. നാസയിലെ ആൻ മക്‌ക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ JAXA ഏജൻസിയിലെ ടകുയ ഓനിഷി, റഷ്യയുടെ Roscosmos-ലെ കിറിൽ പെസ്കോവ് എന്നിവരാണ് സംഘത്തിലുള്ളത്.
ഈ ദൗത്യം വിജയകരമായതോടെ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്ര സാധ്യമാകും. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ മൂലം ഇരുവരും ISS-ൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സുനിത വില്യംസിന്റെ ദൗത്യവും വെല്ലുവിളികളും
സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്നത്. ക്രൂ 10 ദൗത്യം വിജയകരമായി ISS-ൽ എത്തിയതോടെ സുനിത വില്യംസിനും സംഘത്തിനും മടങ്ങാനുള്ള സൗകര്യമൊരുങ്ങി. സുനിത വില്യംസും സംഘവും ഏകദേശം ഒൻപത് മാസത്തോളം ബഹിരാകാശത്ത് ചിലവഴിച്ചു.
മടക്കയാത്ര ഉടൻ
ക്രൂ 10 സംഘം ISS-ൽ എത്തിയതിനുശേഷം സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കും. നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഇവരോടൊപ്പം ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
SpaceX Crew-10 ദൗത്യം വിജയകരമായി പൂർത്തിയായത് സുനിത വില്യംസിനും സഹപ്രവർത്തകർക്കും വളരെ ആശ്വാസകരമായി. സുനിത വില്യംസിൻ്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ലോകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.