തിരുവനന്തപുരം;യുവതലമുറയെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന്-ലഹരിയെക്കെതിരെ തിരുവനന്തപുരത്ത് വനിതാ കവിതാരചനാമത്സരം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരം ഹൗസിംഗ് ബോർഡിലെ മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി ഹാളിലാണ് കേരള എക്സൈസ് വകുപ്പും, ഗാലറി ഓഫ് നാച്ചർ യു ടൂബ് ചാനലും മലയിൻകീഴ് നിള സാംസ്കാരികവേദിയും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.തിരുവനന്തപുരം - കൊല്ലം ജില്ലകളിൽ നിന്നായി നിരവധി വനിതകൾ മത്സരത്തിൽ പങ്കെടുത്തു. വീട്ടമ്മമാരും, കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തവരിൽ പെടുന്നു. ചെങ്കചൂളയിലെ എഴുത്ത്കാരി ധനുജകുമാരി പരിപാടി ഉത്ഘാടനം ചെയ്തു. സുമേഷ് കോട്ടൂർ അധ്യക്ഷനായി. ചാനൽ ട്രഷറർ പ്രിയാശ്യം സ്വാഗതം ആശംസിച്ചു.എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരു: ജില്ലാ സെക്രട്ടറി എം. വിശാഖ്, എക്സൈസ് അസി: ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ കോട്ടൂർ ജയചന്ദ്രൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ഡോ: സുനിത, സി.ഡബ്ല്യു.സി. ചെയർപേഴ്സൺ അഡ്വ. ഷാനി ഫാബീഗം ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ നായർ,ആർ.എസ്. പണിക്കർ, എസ്. സരോജം,സന്ധ്യാ അനീഷ്, സുജികല്ലാ മം തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.