തൃശ്ശൂർ: മനക്കൊടിയിൽ യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 28-ന് രാവിലെ സ്കൂട്ടറിൽ വരുകയായിരുന്ന മനക്കൊടി സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ അക്ഷയ് (25)യെയാണ് ഇവർ മർദിച്ചത്. മനക്കൊടി കുന്ന് സെന്ററിൽവെച്ച് തുറിച്ചുനോക്കിയെന്ന കാരണത്താൽ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്‌തു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യുഷിന്റെ പേരിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ കവർച്ചക്കേസും അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസും മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസുമുണ്ട്.
കിരണിന്റെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളുമുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ, ജോസി, പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.