തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണവുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ എഴുതിത്തള്ളാൻ നീക്കം.
ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയിൽ റിപ്പോർട്ട് നൽകും. കമ്മിറ്റിക്ക് മൊഴി നൽകിയവർ പോലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകാത്തതിനാലാണിത്.പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം കേസുകൾ രജിസ്റ്റർചെയ്തത്.പരാതിപ്രകാരമുള്ള ഒൻപത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. എന്നാൽ, ഹേമ കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത നാല്പതിലധികം കേസുകളിൽ പോലീസിന് മൊഴിനൽകാൻ പലരും തയ്യാറാകുന്നില്ല. ഈ കേസുകളിൽ ഭൂരിഭാഗവും എഴുതിത്തള്ളേണ്ട അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു..
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉയർന്ന പരാതികളിൽ മുകേഷ്, സിദ്ദീഖ്, ജയസൂര്യ തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകൾ രജിസ്റ്റർചെയ്തിരുന്നു. പിന്നീട് കോടതി നിർദേശത്തെത്തുടർന്ന് കമ്മിറ്റി റിപ്പോർട്ടിലെ മൊഴിപ്രകാരം കേസുകളെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.