കാട്ടാക്കട:കെ.എസ്.ആർ.ടി.സി കാട്ടാക്കടയിൽ കൺവെൻഷൻ സെൻ്റർ തുടങ്ങുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
കാട്ടാക്കടയിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കാട്ടാക്കട ആർ.ടി ഓഫീസ് ഡിപ്പോയിലെ മന്ദിരത്തിലേയ്ക്ക് മാറ്റാൻ നടപടിയുണ്ടാകും.തട്ടിപ്പ് ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയാണ് ആധുനിക ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങിയതെന്നും അച്ചടക്കമുള്ള ഡ്രൈവിംഗ് സംവിധാനം നിലവിൽ വരുന്നതോടെ അപകടങ്ങൾ തോത് കുറയുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോയിൽ തുടങ്ങുന്ന ഹാൾ സദ്യാലയത്തിനും മറ്റ് കൺവൻഷനുകൾക്കും മറ്റ് പരിപാടികൾക്കും നൽകും. എയർ കണ്ടിഷൻ ഉൾപ്പെടെ ഉള്ള സെറ്റർ ആണ് വരുന്നത്.
കെ.എസ്.ആർ.ടി.സിയിൽ 13 സ്കൂളുകൾ ആയിരുന്നു. അത് ഇന്നിപ്പോൾ 24 സ്കൂളുകളായി മാറി. ഡ്രൈവിംഗ് സ്കൂളിനായി മുൻകൈ എടുത്തത് ഐ ബി സതീഷ് ആണ്. ഗതാഗത വകുപ്പിൽ എടുത്ത തീരുമാനങ്ങൾ മോട്ടോർ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ചേർന്ന് സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ കാരെ കൊണ്ട് സമരം നടത്തുകയും ടെസ്റ്റ് നടത്താതെ വരികയും ചെയ്തു.
6മാസത്തിനുള്ളിൽ എല്ലാം ഡിജിറ്റലിലേക്ക് മാറും. ഇന്ത്യയിൽ ടിക്കറ്റ് ഡിജിറ്റലിലേക്ക് മാറ്റിയതും താൻ മന്ത്രി ആയിരുന്നപ്പോൾ ആണ് എന്നും കെ.എസ്.ആർ.ടി സാമ്പത്തിക നഷ്ടത്തിലാണെങ്കിലും ജീവനക്കാരുടെ ശമ്പളം ഒന്നാം തിയതി തന്നെ വരും. കിട്ടാനുള്ള ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിതലത്തിൽ തീരും അതും ഉടനെ ലഭ്യമാകും.
ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജെ.ഹരീന്ദ്രൻ നായർ,കെ.എസ്.ആർ.ടി.എസ്.ഐ.&മാനേജിംഗ് ഡയറക്ടർ പി.എസ്.പ്രമോജ് ശങ്കർ,ഫിനാൻസ് അഡീഷണൽ സെക്രട്ടറി കെ.എസ്.അജയകുമാർ,എ.ഷാജി,കാട്ടാക്കട എ.ടി.ഒ ജ്യോതി കുമാരി,കാട്ടാക്കട ഗ്രാമപഞ്ചായത്ത് കെ പ്രസിഡൻ്റ്.അനിൽകുമാർ ജില്ലാ പഞ്ചായത്തംഗം രാധിക,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഞ്ജുഷ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എസ്.വിജയകുമാർ കേരള (ബി) ജില്ലാ പ്രസിഡൻ്റ് പൂജപ്പുര രാധാകൃഷ്ണൻ,ഉണ്ണിക്കുട്ടൻ അമ്പലത്തിൽ കാല,നവോദയ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.