അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റിന് ഗംഭീര സമാപനം; മികച്ച ചിത്രങ്ങൾക്ക് അംഗീകാരം

കോട്ടയം;സ്വതന്ത്ര ചലച്ചിത്രങ്ങളിലെ പ്രതിഭകളെ ആദരിച്ച് അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റ് വിജയകരമായി സമാപിച്ചു.


പുതുമയോടെയും ആത്മാർത്ഥമായും ജീവിതഗന്ധിയായ കഥകൾ അവതരിപ്പിക്കുകയും ചെയ്ത മികച്ച സിനിമകൾക്ക്  പുരസ്‌കാരങ്ങൾ നേടി. സംവിധാനം, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ്, തിരക്കഥ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പ്രഗത്ഭ പ്രതിഭകൾ പുരസ്കാരങ്ങൾ നേടി.

ജനറൽ വിഭാഗത്തിൽ മികച്ച ചിത്രമായി പുരസ്കാരം നേടിയത് രണ്ടു ചിത്രങ്ങളാണ്. മഹേഷ് മധു സംവിധാനം ചെയ്ത * മൊളഞ്ഞി  (നിർമ്മാണം: വിജയ് ഗോവിന്ദ് നാഥ്, അംബ്രോസ് കൂളിയത്ത്)  കൂടാതെ പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ സംവിധാനം ചെയ്ത My Father is Afraid of Water (നിർമ്മാണം: രാജേന്ദ്രപ്രതാപ് ശ്രീവാസ്തവ, അങ്കൂർ ശ്രീവാസ്തവ, പ്രതീക് രാജേന്ദ്ര ശ്രീവാസ്തവ). മികച്ച സംവിധായകനായി My Father is Afraid of Water എന്ന ചിത്രം ചെയ്ത പ്രതീക് രാജേന്ദ്ര ശ്രീവാസ്തവയെ തെരഞ്ഞെടുത്തു.

 മികച്ച നടനായി മോഹൻ ആഗശേ (My Father is Afraid of Water) മികച്ച നടിക്കുള്ള അവാർഡ്  മൊളഞ്ഞി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ശ്രീജ കെവി, എം.എൻ. അനിത, ദേവസേന എം.എൻ., പത്മജ പി. എന്നിവർ ചേർന്ന് അംഗീകാരം നേടി.

മികച്ച എഡിറ്ററായി The First Film എന്ന സിനിമയിലൂടെ പീയുഷ് ഠാക്കൂറും, മികച്ച ഛായാഗ്രാഹകനായി Skyward എന്ന ചിത്രത്തിലൂടെ അശോക് മീനയും പുരസ്കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മൊളഞ്ഞി എന്ന ചിത്രത്തിലൂടെ മഹേഷ് മധുവും ശർമിൽ ശിവരാമനും പങ്കിട്ടു.  

ക്യാമ്പസ് വിഭാഗത്തിൽ മികച്ച ചിത്രം The Scent of Tulsi എന്ന സിനിമയായിരുന്നു, ഉത്സവ് ആണ് സംവിധായകൻ. ഡിഎൽസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പെർഫോമിങ് & വിസ്വൽ ആർട്സ് ഈ സിനിമയുടെ നിർമാണം നിർവഹിച്ചു. Dump Yard എന്ന ചിത്രത്തിന് നിഖിൽ രാജേന്ദ്ര ശിൻഡെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. വാസു എന്ന സിനിമയിൽ അഭിനയിച്ച പരമേശ്വരൻ കുരിയാത്തി മികച്ച നടനായി.


മികച്ച നടിയായത് ബർസ എന്ന സിനിമയിലെ അഭിനയത്തിന് അശ്വതി രാമദാസ് ആയിരുന്നു. Dump Yard എന്ന സിനിമയ്ക്ക് ചൈതന്യ വി ഷേംബേക്കർ മികച്ച എഡിറ്റർ അവാർഡ് നേടി. The Scent of Tulsi എന്ന സിനിമയ്ക്ക് അഭിഷേക് സെയ്‌നിയായിരുന്നു മികച്ച ഛായാഗ്രാഹകൻ. ആ ദിവസത്തിൻ്റെ ഓർമ്മയ്ക്ക് എന്ന സിനിമയിലെ നിപിൻ നാരായണൻ മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു.  

സാമൂഹിക ഉത്തരവാദിത്തത്തിനുള്ള പ്രത്യേക പുരസ്കാരം സ്വത്വം എന്ന വിഷയം അവതരിപ്പിച്ച  മൺ ആശൈ എന്ന സിനിമയാണ് നേടിയത്. അരിവരസൻ സംവിധാനം ചെയ്ത ഈ ചിത്രം കലൈസെൽവൻ ശിവാജിയാണ് നിർമ്മിച്ചത്.

സമാപന പരിപാടിയിൽ പ്രമുഖ സംവിധായകൻ ശ്രീ ശ്യാമപ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ശ്രീ ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു

പ്രമുഖ സംവിധായകൻ ശ്രീവിഷ്ണു മോഹൻ , ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ വിജയകൃഷ്ണൻ , കഥാകൃത്ത് ശ്രീ ആദർശ് സുകുമാരൻ , ശബ്ദ സംയോജകൻ ശരത് മോഹൻ , നടൻ ശ്രീ കൃഷ്ണപ്രസാദ് തുടങ്ങിയർ ആശംസകൾ അർപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !