പൊട്ടിത്തെറികൾ ഉണ്ടാകുമോ കേരള ബിജെപിയിൽ,.എല്ലാം നാളെ വെക്തമാക്കുമെന്ന് കെ സുരേന്ദ്രൻ..!

തിരുവനന്തപുരം: പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഔദ്യോ​ഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരിയാണെന്ന് കെ.സുരേന്ദ്രൻ.


ഇത്തരം കാര്യങ്ങൾ ഔദ്യോ​ഗികമായി പറയേണ്ടയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസർ നാരായണൻ നമ്പൂതിരി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഞായറാഴ്ച രണ്ടുമണിക്കും മൂന്നുമണിക്കുമിടയിൽ നാമനിർദേശ പത്രികകൾ സ്വീകരിക്കും. തിങ്കളാഴ്ചയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനെ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുക.

വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനവും വിളിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.ബിജെപി മാത്രമാണ് ഇത്തരം സമയാസമയങ്ങളിൽ, കൃത്യമായ ഇടവേളകളിൽ പാർട്ടിയുടെ ബൂത്ത് മുതൽ അഖിലേന്ത്യാതലം വരെയുള്ള പുനഃസംഘടന പൂർത്തിയാക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളുണ്ടായിട്ടും ഏറ്റവുമാദ്യം ജില്ലാതലം വരെയുള്ള എല്ലാ സംഘടനാ തിരഞ്ഞെടുപ്പുകളും കൃത്യമായി പൂർത്തിയാക്കാൻ കഴി‍ഞ്ഞത് കേരളത്തിലാണ്.

14 ജില്ലകളുടെ എണ്ണം മുപ്പതായി വർധിപ്പിച്ചിട്ടും വളരെ സു​ഗമവും ജനാധിപത്യപരമായും എല്ലാവരുമായും ആശയവിനിമയം നടത്തിയാണ് ആ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയത്. സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺ​ഗ്രസിൽ എല്ലാം നോമിനേഷനുകളാണ്. സിപിഎമ്മിൽ എല്ലാം പാനൽ അവതരണവും. എന്നാൽ വിശദമായ ചർച്ചകൾ നടത്തി നാമനിർദേശ പത്രികകൾ സ്വീകരിച്ച് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന പാർട്ടിയാണ് ബി.ജെ.പി. പ്രസിഡന്ഡറിനേയും 30 ദേശീയ കൗൺസിൽ അം​ഗങ്ങളേയും തിരഞ്ഞെടുക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ എനിക്കവകാശമില്ല. സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റും തിങ്കളാഴ്ചത്തെ യോ​ഗത്തിൽ സംസാരിക്കും. എല്ലാ വിശദമായി തിങ്കളാഴ്ച പറയാം. കെ.സുരേന്ദ്രൻ പറഞ്ഞു.

ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന വാർത്ത പുറത്തുവന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, 

ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം പേര് നിര്‍ദേശിച്ചു എന്നാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !