സ്കോപ്ജെ; നോർത്ത് മാസിഡോണിയയിലെ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു.
നൂറിലേറെ പേർക്ക് പരുക്കേറ്റു. സ്കോപ്ജെയുടെ കിഴക്ക് 100 കിലോമീറ്റർ അകലെയുള്ള കൊക്കാനിയിലെ പുൽസ് ക്ലബിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്.അഗ്നിരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അർധരാത്രിയോടെ നിശാ ക്ലബിൽ അരങ്ങേറിയ സംഗീത നിശയിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.പലരും മരിച്ചതും പരുക്കേറ്റതും തിക്കിലും തിരക്കിലും പെട്ടാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവം വേദനാജനകമാണെന്ന് നോർത്ത് മാസിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജൻ മിക്കോസ്‌കി. പരുക്കേറ്റവർക്ക് സർക്കാർ വേണ്ട സഹായം നൽകും. തീപിടിത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.