കൊളോണ്‍ ; ജോസഫ് വടക്കേമുറിയില്‍ (കുഞ്ഞേപ്പ്, 77) മാര്‍ച്ച് 12 ന് വൈകുന്നേരം 6:30ന് കൊളോണിലെ സ്വവസതിയില്‍ അന്തരിച്ചു.
സംസ്ക്കാരം പിന്നീട്. കോട്ടയം ജില്ലയിലെ തീക്കോയിക്കടുത്തുള്ള അടുക്കമാണ് സ്വദേശം.ഭാര്യ ശോശാമ്മ റാന്നി കരികുളം, കാഞ്ഞിക്കാവില്‍ കുടുംബാംഗം. ഏക മകന് റെജി. ലേനാ മരുമകള്‍. നീല, ടോം, നവ്യ എന്നിവര്‍ കൊച്ചുമക്കളാണ്.1966 ല്‍ ജര്‍മനിയിലെത്തിയ ജോസഫ് കൊളോണ്‍ മലയാളികളെ 1978 ല്‍ വോളിബോള്‍ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും, 1981 ല്‍ ഒരു വോളിബോള്‍ ക്ലബ് രൂപീകരിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ വോളിബോള്‍ ക്ലബ് (ഐവിസി) എന്ന പേരില്‍ 1984 ല്‍ ഇത് റജിസ്റ്റര്‍ ചെയ്തു.
1982 ല്‍ കൊളോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ദര്‍ശനാ തീയേറ്റേഴ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, 2002 - 2008 കാലയളവില്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.
ജോസഫിന്റെ സജീവസാന്നിദ്ധ്യം 85 – 90 കാലഘട്ടത്തില്‍ കൊളോണ്‍ കേരളസമാജത്തിന്റെ വേദികളിലും ശ്രദ്ധിക്കപ്പെട്ടു. ജോസഫിന്റെ വേര്‍പാടില്‍ കൊളോണ്‍ മലയാളികള്‍ അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.