യൂട്യൂബില്‍ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയയായ അവതാരകയാണ് വീണാ മുകുന്ദന്. അടുത്തിടെ 'ആപ് കൈസേ ഹോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും വീണ ചുവടുവെച്ചിരുന്നു.
ഇതിനിടെ കണ്ണ് വീര്‍ത്ത് തടിച്ച തരത്തിലുള്ള വീണയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തേ പറഞ്ഞ ചിത്രത്തിന്റെ പ്രൊമോഷന് വലിയ സണ്‍ഗ്ലാസ് ധരിച്ചാണ് വീണ പങ്കെടുത്തത്. പതിവിനു വിപരീതമായി വീണയെ കണ്ട ആരാധകര്‍ പുതിയ ഗെറ്റപ്പിനു പിന്നിലെ കാരണം അന്വേഷിച്ചിരുന്നു.ഇപ്പോഴിതാ താന്‍ കടന്നുപോയ രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വീണ.കണ്ണീര് ഗ്രന്ഥികള്‍ക്ക് സംഭവിക്കുന്ന അണുബാധമൂലമുണ്ടാകുന്ന ഐലിഡ് എഡിമയെന്ന അവസ്ഥയായിരുന്നു തനിക്കെന്ന് സ്വന്തം യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ച വീഡിയോയില്‍ വീണ വ്യക്തമാക്കി.''ഒരു അഭിമുഖം എടുത്തശേഷം ഫ്ളാറ്റില്‍ വന്ന് ഉച്ചയ്ക്ക് കിടന്നശേഷം എഴുന്നേറ്റപ്പോഴാണ് വലതുകണ്ണിന് ഒരു തടിപ്പുപോലെ തോന്നുന്നത്. അപ്പോള്‍ അതത്ര കാര്യമാക്കിയില്ല. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണീന് ചുറ്റും വീക്കം കൂടി. തുടര്‍ന്ന് എറണാകുളത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. കുഴപ്പമൊന്നുമില്ല അടുത്ത ദിവസം ശരിയാകുമെന്നാണ് അവിടത്തെ ഡോക്ടര്‍ പറഞ്ഞത്.
പക്ഷേ, മരുന്ന് കഴിച്ചിട്ടും വീക്കം കുറഞ്ഞില്ല. ഒരുദിവസം കൂടി കഴിഞ്ഞതോടെ സംഗതി കൂടുതല്‍ വഷളാകുകയായിരുന്നു. അതോടെയാണ് ഒരു നേത്രരോഗ വിദഗ്ധനെ കാണിക്കുന്നത്. അപ്പോഴാണ് അണുബാധമൂലം കണ്ണീര് ഗ്രന്ഥി വീര്‍ത്തുവരുന്ന റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണ് തനിക്കെന്ന് മനസിലാകുന്നത്.
10-20 ദിവസം കഴിയാതെ മാറില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആകെ തളര്‍ന്നുപോയി. കാരണം, ജോലിയുടെ ഭാഗമായി നിരവധി അഭിമുഖങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളുമെല്ലാം ഉണ്ടായിരുന്ന സമയമായിരുന്നു അത്.
കരഞ്ഞാല്‍ വീക്കം കൂടുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും സങ്കടംകൊണ്ട് കരയാതിരിക്കാന്‍ സാധിച്ചില്ല. കണ്ണാടിയില്‍ നോക്കാന്‍ പോലും പേടിയായിരുന്നു. ആത്മവിശ്വാസമെല്ലാം പോയി. ഒരു ദിവസം നോക്കിയപ്പോള്‍ ഒരു കണ്ണില്‍നിന്ന് മറ്റേ കണ്ണിലേക്കും പടര്‍ന്നു.അതോടെ ടെന്‍ഷന്‍ കൂടി. ഇതിനിടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ഒപ്പംനിന്നു. അതോടെയാണ് ധൈര്യം സംഭരിച്ച് ഇതിനിടയിലും ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ പങ്കെടുത്തത്. പിന്നീട് രോഗം പൂര്‍ണമായി മാറിയശേഷമാണ് പുറത്തിറങ്ങിത്തുടങ്ങിയത്'', വീണ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.