മലപ്പുറം: ചുങ്കത്തറ ഭീഷണി പ്രസംഗത്തിൽ പി വി അൻവറിനെതിരെ കേസെടുത്തു.
എടക്കര പോലീസാണ് കേസെടുത്തത്. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി അൻവറിൻ്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നേതൃത്വം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ചുങ്കത്തറയിലെ കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നാണ് പി വി അൻവറിൻ്റെ ആരോപണം. അൻവറിൻ്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീർക്കുമെന്നായിരുന്നു സിപിഎം ഏരിയ സെക്രട്ടറിയുടെ വോയ്സ് മെസേജെന്നും ഭീഷണിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പി വി അൻവർ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു.
“മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സി പി എം നേതാക്കൾക്കുള്ള സൂചനയാണ് ഇത്. ഒരു തരവുമില്ല ഞങ്ങൾ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കും' എന്നാണ് പി വി അൻവർ പ്രസംഗത്തിൽ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.