തിരുവനന്തപുരം; ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിലെ മലയോര ഗ്രാമമാണ് ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കോട്ടൂർ. അഞ്ച് വാർഡ്കളുടെ സംഗമസ്ഥലമായ ഇവിടെ കുടിവെള്ളത്തിനായി നാട്ട് കാർനെട്ടോട്ടമോടുന്നു.
വേനൽ കടുത്തതോടെ കുടിവെളള സ്രോതസുകൾ വറ്റിവരണ്ടു. ജപ്പാൻ കുടിവെള്ള പദ്ധതിയിലുള്ള കാളിപ്പാറ ശുദ്ധജല പദ്ധതിപ്രകാരമാണ് കോട്ടൂരിൻ്റെ വിവിധ പ്രദേശങ്ങളിൽ ടാപ്പ് കൾ സ്ഥാപിച്ചത്. എന്നാൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് വെള്ളം കിട്ടുന്നത്. വെള്ളം തന്നില്ലേലും ബില്ല് കൃത്യമായി കിട്ടുന്നുണ്ട്.ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പരുത്തിപ്പള്ളിയിൽ ടാങ്ക് നിർമ്മിച്ചെങ്കിലും ഉത്ഘാടനം നാളിത് വരെയും നടന്നില്ല. പഞ്ചായത്തിന് ഇനി തീരുമാനങ്ങളെടുക്കാൻ അഞ്ച് മാസം മാത്രമെയുള്ളൂ. അപ്പോൾ ഇലക്ഷൻ പ്രഖ്യാപിക്കും. അതിന് മുമ്പ് കുടിവെള്ള പ്രശ്നം പരിഹരിയ്ക്കണമെന്നതാണ് നാട്ട് കാരുടെ ആവശ്യം.
വേനൽകാലത്ത് വറ്റുന്ന കിണറുകളുടെ സർവ്വെ കഴിഞ്ഞ വർഷം പഞ്ചായത്ത് എടുത്തിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമായില്ല. കോട്ടൂർ ജംഗ്ഷന് സമീപം ഒരു പൊതുകിണറുണ്ട്. അത് വൃത്തിയാക്കുന്നതിന് പോലും അധികൃതർ ക്കാകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.