അയർലണ്ടിൽ മോഷണ പരമ്പര,പിടിയിലായത് 24 മണിക്കൂറിനിടെ 20 പേർ

ഡബ്ലിൻ; അയർലൻഡിലെ ഡബ്ലിൻ കൗണ്ടിയിൽ മോഷണങ്ങൾ തടയുന്നതിനായി പൊലീസ് (ഗാർഡ) നടത്തിയ പരിശോധനകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർ അറസ്റ്റിലായി.

ഡബ്ലിനിൽ നിന്നും പിടികൂടിയ ഇവരിൽ നാല് പേർ കൗമാരക്കാരാണ്. ഡബ്ലിനിൽ സമീപകാലത്തായി മോഷണ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നോർത്ത് ഡബ്ലിൻ, ഈസ്റ്റ് ഡബ്ലിൻ എന്നിവിടങ്ങളിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു ഓപ്പറേഷൻ നടത്തിയത്.

നോർത്ത് ഡബ്ലിനിൽ നിന്നും 16 പേരെ പിടികൂടി. ഈസ്റ്റ് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാർ നിർത്തി പരിശോധിച്ചതിൽ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി.കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഒരു കൗമാരക്കാരനെ പിടികൂടിയിരുന്നു. കൗമാരക്കാരെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കും.

പാർക്ക് ചെയ്ത കാറുകളിൽ നിന്നും മറ്റുമായി സാധനങ്ങൾ മോഷ്ടിക്കുക, കൊള്ളകൾ നടത്തുക മുതലായവ തടയുന്നതുമായി ബന്ധപ്പെട്ട് ഗാർഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റുകളെന്ന് ഗാർഡ പ്രസ്താവനയിൽ അറിയിച്ചു.

മോഷ്ടിക്കപ്പെട്ട കാറുകളുടെ താക്കോലുകൾ, ഇരുമ്പ് ദണ്ഡുകൾ, ടോർച്ചുകൾ, മുഖംമൂടികൾ എന്നിവയും പിടിച്ചെടുത്തതായി ഗാർഡ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗാർഡ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !