വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്,മുതലാളി ഒളിവിൽ തൊഴിലാളി പിടിയിൽ

കൊച്ചി; വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതി സൗത്ത് പൊലീസിന്റെ പിടിയിൽ.

കടവന്ത്ര ആവേ മരിയ അസോസിയേറ്റ്സിലെ ഓഫിസ് ഇൻ ചാർജ് ഇടുക്കി അയ്യപ്പൻ കോവിൽ ചെറുനാരകത്തു വീട്ടിൽ സി.എം.അമ്പിളിയാണ് (40) അറസ്റ്റിലായത്.

യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ കെയർ ഗിവർ ജോലിക്കുള്ള വീസ നൽകാമെന്നു വാഗ്ദാനം നൽകി കുറുപ്പംപടി സ്വദേശിയിൽ നിന്നു 4 ലക്ഷം തട്ടിയെടുത്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ പേരിൽ നിന്നു പണം വാങ്ങി സമാനമായ തട്ടിപ്പു നടത്തിയെന്നാണു പൊലീസിന്റെ നിഗമനം. കേസിലെ ഒന്നാം പ്രതി, സ്ഥാപന ഉടമ കോട്ടയം എരുമേലി സ്വദേശി ഷിന്റോ സെബാസ്റ്റ്യൻ ഒളിവിലാണ്.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണു പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. പിടിയിലായ അമ്പിളിയാണ് ഇരകളിൽ നിന്നു പണം വാങ്ങിയ ശേഷം അതു പ്രധാന പ്രതി ഷിന്റോയുടെ അക്കൗണ്ടിലേക്കു കൈമാറിയിരുന്നത്. സൗത്ത് സ്റ്റേഷനിൽ ഇവർക്കെതിരെ 4 പരാതികൾ ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം സ്റ്റേഷനിലും സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !