മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം എടപ്പാൾ സ്ഥാനീയ സമിതിയുടെ വാർഷിക സമ്മേളനം 2025 മാർച്ച് 23-ന് എടപ്പാൾ നടുവട്ടം ശുകപുരിയിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും.
മലപ്പുറം ജില്ലാ അധ്യക്ഷൻ ഡോ. രവിശങ്കർ (അസി. പ്രൊഫസർ, എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ്, ഒറ്റപ്പാലം) ഉദ്ഘാടനം ചെയ്യും. "ഇന്ത്യൻ നോളജ് സിസ്റ്റം" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.തേഞ്ഞിപ്പലം, താനൂർ യൂണിറ്റ് സമ്മേളനങ്ങൾ 2025 മാർച്ച് 23-ന് (ഞായറാഴ്ച) നടക്കും. തേഞ്ഞിപ്പലം യൂണിറ്റ് സമ്മേളനം യൂണിവേഴ്സിറ്റി എംപ്ലോയീസ് സെൻ്ററിൽ വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന സമ്മേളനം ഉദ്ഘാടനം ചെയ്യും. താനൂർ യൂണിറ്റ് സമ്മേളനം താനൂർ മുക്കോല തൃക്കൈക്കാട്ട് ക്ഷേത്ര പരിസരത്ത് രാവിലെ 11 മണിക്ക് നടക്കും, ഉദ്ഘാടന കർമ്മം സുധീർ പറൂർ നിർവഹിക്കും.
ഭാരതീയ വിചാരകേന്ദ്രം മലപ്പുറം ജില്ലാ സമ്മേളനം 2025 മാർച്ച് 30-ന് രാവിലെ 9:30 മുതൽ മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിദ്ധ ചരിത്ര പണ്ഡിതനും ഐ.സി.എച്ച്.ആർ മുൻ അംഗവുമായ പത്മശ്രീ ഡോ. സി.ഐ. ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യും.
"കൾച്ചറൽ മാർക്സിസവും യുവതയുടെ അരാജകത്വ പ്രവണതയും" എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു മുഖ്യ പ്രഭാഷണം നടത്തും.ഈ സമ്മേളനങ്ങളിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.