ഡബ്ലിന്‍ : വര്‍ണ്ണവിസ്മയങ്ങളുടെ സെന്റ് പാട്രിക്സ് ദിന പരേഡിനെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ നഗരം ഒരുങ്ങുന്നു.മാര്‍ച്ച് 17 തിങ്കളാഴ്ചയാണ് പരേഡ്. അയര്‍ലണ്ടിന്റെ ആഘോഷപ്പൂരമെന്ന് വിശേഷിപ്പിക്കുന്ന പരേഡിന്റെ ഈ വര്‍ഷത്തെ തീം അഡ് വെഞ്ചേഴ്സാണ്.
അയര്‍ലണ്ടിന്റെയും ഐറിഷ് ജനതയുടെയും അതുല്യമായ സത്തയെയാണ് ഈ തീമിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ പറയുന്നു.പരേഡിന്റെ വര്‍ണ്ണക്കാഴ്ചകള്‍ സൗജന്യമാണ്. പരേഡ് റൂട്ടില്‍ സൗകര്യപ്രദമായ ഒരിടം പിടിച്ചാല്‍ രണ്ട് മണിക്കൂര്‍ നീണ്ട കാഴ്ച ആസ്വദിക്കാം.മഴയോ വെയിലോ ഒന്നും പരേഡിന് തടസ്സമാകില്ല. ലഘുഭക്ഷണവും വെള്ളവും പാനിയങ്ങളുമൊക്കെ കൈയ്യില്‍ കരുതുന്നത് നല്ലതാണ്.ന്യൂറോ ഡൈവേര്‍ജെന്റ് കുടുംബങ്ങള്‍,വ്യക്തികള്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങളുള്ളവര്ക്കായി രൂപകല്‍പ്പന ചെയ്ത വിശ്രമ സ്ഥലങ്ങളും പരേഡ് റൂട്ടിലുണ്ടാകും.വീല്‍ചെയര്‍ ആക്സസ് ചെയ്യാവുന്ന ഇടങ്ങളും പോര്ട്ടലൂകളും സജ്ജമാക്കിയിട്ടുണ്ട്. ആഘോഷം ശനിയാഴ്ച മുതല്‍ പരേഡ് തിങ്കളാഴ്ചയാണെങ്കിലും ശനിയാഴ്ച മുതല്‍ നഗരം മുഴുവന്‍ ആകര്‍ഷകമായ ആഘോഷങ്ങള്‍കൊണ്ട് നിറയും. തെരുവ് നാടകം, സംഗീത പ്രകടനങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകും.
വുഡ് ക്വേയിലെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സിവിക് ഓഫീസില്‍ കുടുംബസൗഹൃദ സെന്റ് പാട്രിക്സ് ഫെസ്റ്റിവല്‍ ട്രഷര്‍ ഹണ്ടോടെ ഇന്ന് രാവിലെ 10 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വാരാന്ത്യത്തില്‍, ഐറിഷ് ഭാഷാ പരിപാടികള്‍, വിഷ്വല്‍ ആര്‍ട്ട്, ഫയര്‍ ഷോകള്‍, വോക്കിംഗ് ടൂറുകള്‍, ലൈവ് മ്യൂസിക്, വര്‍ക്ക്ഷോപ്പുകള്‍, ഔട്ട്ഡോര്‍ ഗെയിമുകള്‍ എന്നിവയെല്ലാം ആഘോഷങ്ങളുടെ ഹൈലൈറ്റ്സുകളാണ്.
പരേഡിന് 4000 …കാഴ്ചക്കാര്‍ 5 ലക്ഷം സെന്റ് പാട്രിക് ദിന പരേഡ് തിങ്കളാഴ്ച(17) ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും.നഗരത്തിന്റെ വടക്ക് ഭാഗത്തെ പാര്‍നെല്‍ സ്ക്വയറില്‍ നിന്നാണ് പരേഡ് തുടങ്ങു.ഒ കോണല്‍ സ്ട്രീറ്റ് വഴി പാലം കടന്ന് നഗരത്തിന്റെ തെക്ക് ഭാഗത്തൂടെ വന്ന് കഫെ സെന്റ്/ കെവിന് സ്ട്രീറ്റ് ജംഗ്ഷനടുത്തുള്ള സെന്റ് പാട്രിക്സ് കത്തീഡല്‍ ദേവാലയത്തിന് സമീപം സമാപിക്കും.ഈ ഭാഗത്താകെ യാത്രാ നിയന്ത്രണങ്ങളുണ്ടാകും. ലോകമെമ്പാടുമുള്ള മാര്‍ച്ചിംഗ് ബാന്റുകള്‍, വര്ണ്ണക്കൂട്ടുകളണിഞ്ഞ കലാകാരന്മാര്, നര്ത്തകസംഘങ്ങള്, അവിസ്മരണീയ ഫ്ളോട്ടുകള്‍ എന്നിവയാണ് പരേഡിന്റെ പ്രധാന ആകര്‍ഷണം. 4,000 പേരാണ് പരേഡില്‍ അണിനിരക്കുന്നത്. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ പരേഡ് കാണാനും അയര്‍ലണ്ടിന്റെ വിശുദ്ധന് ആദരവര്പ്പിക്കാനുമെത്തുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ പരേഡില്‍ പാവീ പോയിന്റ് ട്രാവലര്‍ ആന്റ് റോമ സെന്ററിന്റെ 40 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന പ്രത്യേക മത്സരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐറിഷ് ട്രാവലര്‍ ആന്‍ഡ് റോമ കമ്മ്യൂണിറ്റികളുടെ സവിശേഷ പാരമ്പര്യങ്ങളും സംസ്കാരങ്ങളും പരേഡില്‍ എടുത്തുകാട്ടുന്നതാകും ഈ കലാസൃഷ്ടി. 12 മാര്‍ച്ചിംഗ് ബാന്റുകള്‍…
ഐക്കണിക് വാഗണ്‍ വീല്‍ ഏഴ് വലിയ മത്സരങ്ങള്‍, ആറ് ഷോപീസുകള്‍, അയര്‍ലണ്ട്, വടക്കേ അമേരിക്ക, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള 12 മാര്‍ച്ചിംഗ് ബാന്റുകള്‍ എന്നിവ പരേഡിലുണ്ടാകും.ഐറിഷ് ട്രാവലര്‍, റോമ സംസ്കാരങ്ങളുടെ പ്രതീകമായ ഐക്കണിക് വാഗണ്‍ വീല്‍ ആയിരിക്കും പരേഡിന്റെ പ്രധാന ആകര്‍ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.