ദുബായിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണക്കടത്ത്; നടി രന്യ റാവു ബെം​ഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ദുബായിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രണ്യ റാവു അറസ്റ്റിൽ.

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇൻ്റലിജൻസ് കണ്ടെടുത്തു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ പറന്നിറങ്ങിയപ്പോൾ പിടികൂടിയത്. 

കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ മകളാണെന്ന് പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ രന്യ റാവു ശ്രമിച്ചെങ്കിലും റവന്യു ഇൻ്റലിജൻസ് സംഘം പിടിവിട്ടില്ല. നടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !