പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ സി.പി.എം. സഹയാത്രികനായ മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ..!

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങൾ വർധിപ്പിച്ചു നൽകിയതിനെതിരേ സി.പി.എം. സഹയാത്രികനായ മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ.

ആശ വർക്കർമാരുടെ പ്രശ്‌നം തീർക്കാൻ കഴിയാത്ത സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് ഇങ്ങനെ വാരിക്കോരിക്കൊടുക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഓൺലൈൻ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു. മാനദണ്ഡങ്ങൾക്കനുസൃതമല്ലാതെയും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും ഖജനാവിൽനിന്ന് പണമെടുത്തുകൊടുക്കാൻ വേലുത്തമ്പിയുടെ നാട്ടുകാരനായ ബാലഗോപാലിന് എങ്ങനെ സാധിക്കുന്നു.
ന്യായമായ എന്തുകാര്യത്തിനും ഒബ്ജക്ഷൻ പറയുന്ന ധനവകുപ്പ് ഈ ഒരാളുടെ കാര്യത്തിൽ മാത്രം നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു.എറണാകുളം മണ്ഡലത്തിൽ 2009-ൽ താൻ ജയിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും, തന്നെ ഒഴിവാക്കി സിന്ധു ജോയിയെ സ്ഥാനാർഥിയായി കൊണ്ടുവന്ന് കെ.വി. തോമസിന്റെ ജയം ഉറപ്പാക്കിയ നേതാക്കൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.

പാർട്ടിക്ക് ലെവി കൊടുക്കുകയും ഔദ്യോഗിക വസതിയിൽ പാതി പാർട്ടിക്ക് നൽകുകയും ചെയ്തയാളാണ് ഞാൻ. പാർട്ടിക്കുവേണ്ടി എഴുത്തിലും പ്രസംഗത്തിലും പ്രചാരവേല ചെയ്യുകയെന്ന ദൗത്യവും എനിക്കുണ്ട്. എന്നിട്ടും എന്റെ ക്ഷേമത്തിൽ താത്പര്യം കാണിക്കാത്ത പാർട്ടി എതിർപാളയത്തുനിന്നെത്തിയ തോമസ് എന്ന സാധുവിനോട് കാണിക്കുന്ന ഭൂതദയ അനിതര സാധാരണമാണ്.

തോമസിനോടുള്ള കുശുമ്പുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആയിരക്കണക്കിന് സഖാക്കൾ ജീവൻ ത്യജിച്ചും രക്തമൊഴുക്കിയും നേടിയ അധികാരത്തിന്റെ പങ്ക് അനർഹർ കാംക്ഷിക്കരുത്. സർക്കാരിന്റേതായ ഒരു പദവിയും ഞാൻ സ്വീകരിക്കാതിരിക്കുന്നത് ഇക്കാരണത്താലാണെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !