രാജീവ് ചന്ദ്രശേഖറിനോപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷോൺ ജോർജും...?

കേരളത്തിൽ ബിജെപി മാറ്റത്തിന്റെ പാതയിലാണ്,1982 കളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും നാല് ശതമാനം മാത്രം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപി വർഷങ്ങൾ നീണ്ട ഏറ്റകുറച്ചിലുകൾക്കൊടുവിൽ നരേന്ദ്ര മോദി അമിത്ഷാ കൂട്ടുകെട്ടിൽ കേന്ദ്രത്തിൽ അധികാരം പിടിച്ചപ്പോഴാണ് രണ്ടായിരത്തി പതിനാറിൽ കേരളത്തിൽ കൃത്യമായി നില മെച്ചപ്പെടുത്തിയത്,

പതിനാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി പ്രഭാവം മാത്രമല്ല ബിജെപിയുടെ ഉരുക്കിന്റെ നട്ടെല്ലായ ആർഎസ്എസ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു അന്ന് 10.6% വോട്ട് ലഭിച്ചത്,എടുത്തു പറയേണ്ട കാര്യം രണ്ടായിരത്തി പതിനാലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ കാലാവസ്ഥയായിരുന്നു രാജ്യത്തുണ്ടായിരുന്നത്,

ബിജെപി കേന്ദ്രത്തിൽ അധികാരം പിടിച്ചതോടൊപ്പം 6.3% ത്തിൽ നിന്ന് പൊടുന്നനെ  10.5% വോട്ട് വിഹിതത്തിൽ എത്തിക്കാനും ബിജെപിക്ക് കഴിഞ്ഞു.എന്നാൽ ഇതൊന്നും ബിജെപി കേരള ഘടകത്തിന്റെ മിടുക്കായി കണക്ക് കൂട്ടാൻ പറ്റില്ല,രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയിൽ പൊറുതിമുട്ടിയ ജനങളുടെ വികാരമായിരുന്നു പെട്ടിയിൽ വോട്ടായി മാറിയത്,കൂടാതെ നരേന്ദ്ര മോദി എന്ന ഗുജറാത്ത് ഭരിച്ചു കഴിവ് തെളിയിച്ച വെക്തിയോടുള്ള വിശ്വാസവും സംഘപരിവാറിന്റെ കൃത്യമായ സംഘടനാ പ്രവർത്തനവും തിരഞ്ഞെടുപ്പുകൾക്ക് ബലം നൽകി,


രണ്ടായിരത്തി പതിനെട്ട് സെപ്റ്റംബറിൽ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇറങ്ങിയ സുപ്രീം കോടതി വിധിയെ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സ്വാഗതം ചെയ്തുവെങ്കിലും പിറ്റേന്ന് ഇതിനെ എതിർത്ത് സമരമുഖത്തേക്ക് ഇറങ്ങുകയുമായിരുന്നു,ഇത് വെക്തമായി അറിയണമെങ്കിൽ മുഖ്യധാരാമാധ്യമങ്ങൾക്ക് മുൻപിൽ സംസ്ഥാന അധ്യക്ഷൻ നടത്തിയ പ്രതികരണം പരിശോധിച്ചാൽ മതി,

എന്നാൽ പതിനെട്ടിലെ സുപ്രീം കോടതി വിധി, രണ്ടായിരത്തി പത്തൊൻപത്തിലെ ലോക്സഭാ  തിരഞ്ഞെടുപ്പിനുള്ള ഉപകരണമാക്കി മാറ്റാൻ ബിജെപിക്ക് സാധിച്ചു,കൃത്യമായി പറഞ്ഞാൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്ലാനായിരുന്നു ഇത്,അതുകൊണ്ടു തന്നെയാണ് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വാഗതം ചെയ്ത വിധിയെ ഒരു രാത്രികൊണ്ട് മാറ്റിപറഞ്ഞു അയ്യപ്പ ഭക്തരുടെ വികാരത്തെ ഇളക്കിവിട്ട് രണ്ടായിരത്തി പതിനാലിലേക്കാൾ മൂന്നു ശതമാനം വോട്ട് വർദ്ധനവ് ഉണ്ടാക്കി എടുക്കാൻ സാധിച്ചത്,

രണ്ടായിരത്തി ഇരുപത്തിഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനൊന്ന് ശതമാനം വോട്ടായിരുന്നു സംസ്ഥാനത്തു ലഭിച്ചതെങ്കിൽ രണ്ടായിരത്തി ഇരുപത്തി നാലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ  പതിനേഴു ശതമാനം വോട്ട് നേടി എക്കാലത്തെയും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്,

ഇതിന്റെയൊക്കെ പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്,ത്രിപുരയിൽ സിപിഎമ്മിന്റെ അന്ത്യം കുറിച്ച് ബിജെപി നേടിയ ചരിത്ര വിജയം നിലനിർത്തികൊണ്ടുപോകാൻ ബിജെപിക്ക് സാധിക്കുണ്ട് .. 

''അന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് ദില്ലിയിലെ കേന്ദ്രകമ്മിറ്റി ഓഫീസിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ നിങ്ങൾക്ക് സന്തോഷിക്കാറായിട്ടില്ല' പ്രസ്ഥാനത്തിന് വേണ്ടി രാജ്യത്ത് ഏറ്റവും കൂടുതൽ ജീവൻ ബലി നൽകേണ്ടി വന്ന സംസ്ഥാനം കേരളവും ബംഗാളും ഒഡിഷയുമാണ് ഇവിടങ്ങളിലെ ഭരണം പിടിച്ചതിനു ശേഷം മാത്രമേ നമുക്ക് സന്തോഷിക്കാൻ വകയുള്ളു എന്നാണ് പറഞ്ഞത്..''

അതെ ബിജെപി ബംഗാളിൽ വളർന്നു പ്രതിപക്ഷമായി,ഒഡിഷയിലും തമിഴ്‌നാട്ടിലും തെലങ്കാനയിലും കേരളത്തിലും അതിവേഗം വളർന്നു..നോക്കി നിൽക്കുമ്പോൾ വോട്ടു വിഹിതം വർധിക്കുന്നു,കൃത്യമായ അച്ചടക്കവും മികച്ച സംഘടനാ പാടവവും കൂർമ്മ ബുദ്ധിയുമുള്ള നേതാക്കളെ വാർത്തെടുത്തു,വിലകൊടുത്തു വാങ്ങേണ്ടവരെ വാങ്ങി,അടിച്ചൊതുക്കേണ്ടവരെ അങ്ങിനെയും..

ആർഎസ്എസിന്റെ ഭാഷയിൽ ത്രിദോഷങ്ങൾ ബാധിച്ച കേരളത്തിൽ ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നത് ഭഗീരഥ പ്രയത്നമാണ്.കേന്ദ്രത്തിൽ മോദി അധികാരത്തിൽ വന്നത് മുതൽ കേരളത്തിലെ സംഘടനാ പ്രവർത്തനം ഒരേയൊരു ലക്ഷ്യത്തിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കുണ്ട്,കെ സുരേന്ദ്രനെന്ന ശബരിമല പ്രക്ഷോഭനായകനെ സംസ്ഥാന അധ്യക്ഷനാക്കി ഭൂരിപക്ഷ സമുദായ വോട്ട് വിഹിതത്തിൽ വർദ്ധനവ് നേടി നിയമസഭയിൽ സീറ്റാക്കി മാറ്റം എന്ന് ബിജെപി കണക്ക് കൂട്ടി,ബിഡിജെഎസ് അടക്കമുള്ളവരെ കൂടെ കൂട്ടി എന്നാൽ ഫലമുണ്ടായില്ല എന്ന് മാത്രമല്ല സുരേന്ദ്രനെ കേന്ദ്രീകരിച്ചു സംസ്ഥാനത്ത് ഗ്രൂപ്പ് ശക്തിപ്പെടുകയും ചെയ്തു,ബിജെപിയുടെ മുഖങ്ങളായ പലരെയും മാധ്യമങ്ങൾക്ക് മുൻപിൽ പോലും കാണാതായി,..

ബിജെപി കേരളത്തിൽ വളർന്നു കഴിഞ്ഞു മുടിനാരിന്റെ അറ്റം വരെ വളർന്നു കഴിഞ്ഞു,ഇനി പാർലമെന്ററി സംവിധാനത്തിൽ നിലവിലെ വോട്ട് വിഹിതം സീറ്റാക്കി മാറ്റണമെങ്കിൽ അഞ്ചു ശതമാനം ന്യുനപക്ഷ വോട്ട് കൂടിവേണം,ബിജെപിയുടെ തീവ്ര മുഖം വിട്ട് ന്യൂനപക്ഷങ്ങൾക്കും സ്വീകാര്യനായ കേന്ദ്രത്തോട് മാത്രം അടുപ്പമുള്ള പക്കാ രാഷ്ട്രീയക്കാരനല്ലാത്ത ഗ്രൂപ്പ് സമവാക്യങ്ങൾക്കൊപ്പം നിൽക്കാത്ത ഒരാൾ വേണം അതിനു ഏറ്റവും യോഗ്യനായ പക്കാ പ്രൊഫഷണലായ വ്യക്തിയാണ് ചന്ദ്രശേഖർ,അതുകൊണ്ടുതന്നെയാണ് ഇത്തവണ ചന്ദ്ര ശേഖറെ ബിജെപി ദേശീയ നേതൃത്വം അധ്യക്ഷനാക്കിയതും,

നിലവിൽ ബിജെപിയോട് അകലമില്ലാതെ നിൽക്കുന്ന സീറോമലബാർ സഭയെ കൂടുതൽ അടുപ്പിക്കുന്ന തന്ത്രന്തിന്റെ ഭാഗമായി ജോർജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയും,പിസി ജോർജ് അടക്കമുള്ള മുപ്പതോളം പേരെ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തതും,ഇതിൽ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍. അനില്‍ ആന്റണി, പികെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് ,സി കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രന്‍, ഡോ.കെ എസ് രാധാകൃഷ്ണന്‍, പത്മജ വേണുഗോപാല്‍,പള്ളിയറ രാമന്‍, പ്രതാപ ചന്ദ്ര വര്‍മ, സി രഘുനാഥ്, പി രാഘവന്‍ എന്നിവരും ഉണ്ട് എന്നുള്ളത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്,

ചന്ദ്ര ശേഖർ നയിക്കുന്ന ബിജെപി സംസ്ഥാന കമ്മിറ്റിയിൽ കാലങ്ങളായി പെറ്റുപെരുകി കിടന്നിരുന്ന നേതാക്കൾ ഉണ്ടാവില്ല എന്ന് ഉറപ്പാണ്, ചെറുപ്പക്കാർക്കും കഴിവ് തെളിയിച്ച പുതു തലമുറയിൽ പെട്ടവർക്കും സ്ഥാനം ഉണ്ടാകും എന്ന് ഉറപ്പാണ്,സി കൃഷ്ണകുറുമാറിന്റെ അഭാവത്തിൽ ജനറൽ സെക്രട്ടറിയായി പൂഞ്ഞാറിൽ നിന്ന് ഷോൺ ജോർജ് വരാനും,അനൂപ് ആന്റണി അടക്കമുള്ള നേതാക്കൾ സജീവമാക്കാനും വലിയ സാധ്യതകളാണ് ഉള്ളത്,

ഒന്ന് ഉറപ്പാണ്' ആദ്യം റവന്യു മണ്ഡലങ്ങൾ വിഭജിച്ചു പ്രവർത്തനം ശക്തമാക്കി,ഇത്തവണ ജില്ലകളും വിഭജിച്ചു ബിജെപി കൂടുതൽ ശക്തമായ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ്, തിരുവനന്തപുരത്ത് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പണിതിട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പാഴായി പോവില്ല എന്ന് കേന്ദ്രത്തിന്റെ ഉറപ്പാണ് നിലവിലെ രാജീവ്ചന്ദ്ര ശേഖറിന്റെ കടന്നു വരവ് അതിനു ബലം നൽകുന്ന തെളിവാണ് ..ചീഫ് എഡിറ്റർ  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !