തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിൻ്റെ പുതിയ കെട്ടിടം തുറക്കുന്നു.
അടുത്ത മാസം 23ന് പുതിയ എകെജി സെൻ്ററിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒൻപത് നിലകളും രണ്ട് സെല്ലാർ പാർക്കിങ് നിലകളുമുള്ള കെട്ടിടമാണ് ഉദ്ഘാടത്തിന് ഒരുങ്ങിയത്.കെട്ടിടത്തിന് വേണ്ട എല്ലാ നിയമപരമായ അനുമതിയും നേടി നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് നിർമാണം പൂർത്തിയാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരത്തെ ഗ്യാസ് ഹൗസ് ജങ്ഷനിൽ നിലവിലെ എകെജി സെൻ്ററിന് സമീപമാണ് പുതിയ ആസ്ഥാനമന്ദിരം ഉയർന്നത്. പ്രശസ്ത വാസ്തുശിൽപി എൻ മഹേഷിൻ്റെ രൂപകൽപനയിലാണ് കെട്ടിടത്തിൻ്റെ നിർമാണം. നഗരസഭ, ഫയർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എയർപോർട്ട് അതോറിറ്റി, മൈനിങ് ആൻ്റ് ജിയോളജി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ എല്ലാ വകുപ്പുകളുടെയും അനുമതി കെട്ടിടത്തിന് ലഭിച്ചുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമായ രീതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പ്രസ് ബ്രീഫിങ് സെൻ്റർ, സംസ്ഥാന കമ്മിറ്റി ഓഫീസ്, സെക്രട്ടറിയേറ്റിനുള്ള പ്രത്യേക മുറി, ഹാളുകൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾക്കുള്ള ഓഫീസ് മുറികൾ,
പിബി അംഗങ്ങൾക്കുള്ള സൗകര്യം തുടങ്ങിയവ കെട്ടിടത്തിലുണ്ടെന്ന് എംവി ഗോവിന്ദൻ അറിയിച്ചു. പരിമിതമായ താമസ സൗകര്യവും കെട്ടിടത്തിലുണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.