കോട്ടയം;മത വർഗീയവാദികളുടെ പരാതിയിൽ ഇടതുപക്ഷ സർക്കാർ എടുത്ത കേസിൽ അറസ്റ്റിലായ പി സി ജോർജിൻറെ വീട്ടിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശനം നടത്തും.
കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ഈരാറ്റുപേട്ട പോലീസ് ജോർജിന്റെ വീട്ടിലെത്തിയപ്പോൾ മുതൽ ബിജെപി പ്രവർത്തകരും ജില്ലാ പ്രസിഡന്റ് മാരായ ലിജിൻ ലാലും റോയ് ചാക്കോയും മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി ഉള്ളപ്പെടെയുള്ളവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
സംഭവത്തിൽ പി സി ജോർജിനെ തീവ്രാദികൾക്ക് വേട്ടയാടാൻ വിട്ടുനൽകില്ലെന്ന് കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു..തുടർന്ന് ജാമ്യം കിട്ടിയ പി സി ജോർജും മതവർഗീയ വാദികളോടും രാജ്യദ്രോഹികളോടും വിട്ടുവീഴ്ചയില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ പി സി ജോർജിനെ പിന്തുണച്ച് മകൻ അഡ്വ ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത് തന്റെ പിതാവിന് മികച്ച ചികിത്സ ലഭ്യമായി എന്നുമാണ്,
അതേ സമയം ബിജെപിയിൽ എത്തിയിട്ടും പി സി ജോർജിനെ മാന്യമായി അകക്കോമഡേറ്റ് ചെയ്യാത്തതിൽ ബിജെപിയിൽ ലയിച്ച ന്യൂന പക്ഷ അംഗങ്ങളായ പഴയ ജനപക്ഷം പ്രവർത്തകർക്ക് അതൃപ്തിയുണ്ട്,കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനം ഉൾപ്പെടെ ജോർജിനായി പരിഗണിച്ചിരുന്നതായാണ് സൂചന,
എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും പ്രധാന മന്ത്രിയുടെ വിദേശ സന്ദർശനവും ബിജെപിയിലെ അഴിച്ചു പണിയും പി സി ജോർജ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ കാര്യത്തിലുണ്ടായ കാലതാമസമായതും വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.