ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഒരുപറ്റം പുതിയ നിയമങ്ങള്‍ എത്തുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ യാത്ര റദ്ദ് ചെയ്യേണ്ടതായി തന്നെ വന്നേക്കാം. യൂറോപ്യന്‍ യാത്രയ്ക്കുള്ള പുതിയ വിസ വേവിയര്‍ സ്കീം മുതല്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് സ്കാന്‍, ഫേഷ്യല്‍ റെക്കഗ്നിഷ്യന് പരിശോധനകള്‍ എന്നു തുടങ്ങി എയര്‍പോര്‍ട്ട് സെക്യൂരിറ്റിയിലൂടെ കടന്നു പോകുന്ന ലഗേജുകളില്‍ എന്തെല്ലാം അനുവദനീയമാണ് എന്നതു വരെ നിരവധി മാറ്റങ്ങളാണ് നിയമങ്ങളിലുണ്ടായിരിക്കുന്നത്.
ഫേഷ്യല്‍ റെക്കഗ്നിഷ്യന് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കോണ്ടാക്റ്റ് ലെസ്സ് കോറിഡോറുകള്‍ നിലവില്‍ വരുന്നതോടെ ദൈര്‍ഘ്യമേറിയ ക്യൂ ഒഴിവാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിക്കും. വിദേശയാത്ര കഴിഞ്ഞെത്തുന്ന ബ്രിട്ടീഷുകാര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടനെ തന്നെ ഓട്ടോമാറ്റിക് ആയി പരിശോധനക്ക് വിധേയരാകും. അതുകൊണ്ടു തന്നെ അവര്‍ക്ക് ക്യൂവില്‍ സമയം പാഴാക്കാതെ നേരെ പുറത്തു കടക്കാം. എന്നാല്‍, ഈ പദ്ധതി എന്ന് മുതല്‍ നിലവില്‍ വരും എന്നത് വ്യക്തമല്ല.
എന്നാല്‍, യൂറോപ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് ബാധകമായ നിയീമങ്ങളില് മാറ്റങ്ങള്‍ അധികം താമസിയാതെ എത്തും. അതില്‍ ഒന്നാണ് പുതിയ എന്‍ട്രി/ എക്സിറ്റ് സിസ്റ്റം അഥവാ ഇ ഇ എസ്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യതന്നെയാണ് ഇവിടെയും പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 2025 ഒക്ടോബര്‍ മുതല്‍ ഇത് ആരംഭിക്കും എന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും 2026 ഏപ്രില്‍ മുതലായിരിക്കും ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുക.
ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി ആറ് മാസത്തിനു ശേഷമായിരിക്കും യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന് സിസ്റ്റം അഥവാ എറ്റിയാസ് പ്രവര്‍ത്തന സജ്ജമാക്കുക. എറ്റിയാസ് പാസിനായി ഏഴു യൂറോ അല്ലെങ്കില്‍ 5.87 പൗണ്ട് ഫീസ് ആയി നല്‍കേണ്ടി വരും. മൂന്ന് വര്‍ഷക്കാലമായിരിക്കും ഇതിന്റെ കാലാവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.