ഇടുക്കി; തൊടുപുഴയിൽ കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതാത്.
കേസിൽ ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. ബിജുവിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നു ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു.
ചായ കുടിക്കാനെന്നു പറഞ്ഞ് പുറത്തേക്കു പോയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു.പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ബിജുവിനെ കൊലപ്പെടുത്തി കലയന്താനിയിലെ ഗോഡൗണിൽ ഒളിപ്പിച്ചെന്നാണു പിടിയിലായവർ നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.