ഇടുക്കി;മന്ത്രിയാകുവാന്‍ ഒരു ആഗ്രഹവുമുണ്ടായിരുന്നില്ലെന്ന് എം.എം.മണി. അത് പാര്‍ട്ടി തീരുമാനിച്ചതാണ്. ഞാന്‍ അത് കേട്ട് അന്തം വിട്ടിരുന്നുപോയി. ഏറ്റുകഴിഞ്ഞാല്‍ നമ്മള് കാര്യങ്ങള്‍ ചെയ്യും. പഠിച്ചുചെയ്യും.
പോളിറ്റ് ബ്യൂറോ ആലോചിച്ചു, കൊടിയേരിയാണ് ആ നിര്‍ദ്ദേശം വച്ചതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിയാകാന്‍ എന്നോട് ആരും ഒന്നും പറഞ്ഞില്ല. അങ്ങനെ പറയുന്ന സമ്പ്രദായം പാര്‍ട്ടിയിലില്ല.ചില മാറ്റങ്ങള്‍ വന്നപ്പോള്‍ മന്ത്രിയായി. പ്രളയം വന്നപ്പോള്‍ വൈദ്യുതി വകുപ്പ് നന്നായി കൈകാര്യം ചെയ്തു. 14000 ട്രാന്‍സ്ഫോമറുകള്‍ വെള്ളത്തിലായി.26 ലക്ഷം കണക്ഷന് പോയി. 6000 കിലോമീറ്റര്‍ നീളമുള്ള ലൈന്‍ നിന്നു താഴെപ്പോയി. അതു വലിയ പ്രതിസന്ധിയായിരുന്നു-എം.എം.മണി പറഞ്ഞു.
പവര്‍ സ്റ്റേഷനുകള്‍ പവര്രഹിതമായി. അവിടെയെല്ലാം നേരിട്ടുപോയിരുന്നു. അതെല്ലാം ഏതാനും ദിവസങ്ങള്‍ കൊണ്ടു പുന:സ്ഥാപിച്ചു. പ്രളയം വരുന്നത് തടയാന്‍ സര്ക്കാരിനൊക്കുമോയെന്നും ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടില്ലെന്നുള്ളത് വിഡ്ഢിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാമിലെ വെള്ളം ഞാനും കൂടെ ചേര്‍ന്നാണ് തുറന്നുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.