ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി..!

തിരുവനന്തപുരം: ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ആര്‍എസ്എസ് രാജ്യത്തിന് ആപത്താണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

‘ഭീഷണികളെ ഭയപ്പെടുന്നില്ല. ആര്‍എസ്എസിനെ ചെറുക്കുന്നതിൽ കോൺഗ്രസും കമ്മൂണിസ്റ്റ് പാർട്ടിയും ജാഗരൂഗരാവണം. തനിക്കെതിരായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങളെ, തന്നെ എതിർക്കുന്നവർ മാനിക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു.

കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തുഷാർ ഗാന്ധി നടത്തിയ പ്രസംഗമാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാർ ഗാന്ധിയുടെ വാഹനം സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു.

പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഗാന്ധിമണ്ഡലം പ്രവർത്തകരോട് തട്ടിക്കയറി. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ തുഷാർ ഗാന്ധി നിലപാടിൽ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു.’ഗാന്ധിജി കീ ജയ് ‘എന്ന് വിളിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !