തിരുവനന്തപുരം; ചിറയിന്‍കീഴില്‍ എസ്ഐയെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാംപിലെ എസ്ഐ റാഫി (56) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയായിരുന്നു റാഫി. ഭാര്യയും രണ്ടു മക്കളുമുണ്ട്.തൈക്കാട് മേട്ടുക്കടയിലാണ് റാഫിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി പോയത്. ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.