പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടി ഒ.പി.വിഭാഗത്തിലെത്തുന്ന രോഗികൾക്കായി പാലാ ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്ററിൻ്റ സഹായഹസ്തം രോഗികൾക്കും കുട്ടിരിപ്പുകാർക്കും ഇരിപ്പിട സൗകര്യo ലഭ്യമാക്കുന്നതിനായി ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ സംഭാവന ചെയ്ത എയർപോർട്ട് ചെയറുകൾ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷിന് കൈമാറി.
20 ൽ പരം എയർപോർട്ട് കസേരകളാണ് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്. ആശുപത്രിയിലെത്തുന്നവർ ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു.ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ ടി.പി.അഭിലാഷ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ അധികൃതർ കസേരകൾ സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രോഗികൾ നിന്നു വലയേണ്ടി വരുന്ന ദുരിതത്തിന് പരിഹാരമായി.നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി,ആർ എം ഒ ഡോ രേഷ്മ സുരേഷ്, ഡോ എം. അരുൺ നഴ്സിംഗ് സൂപ്രണ്ട് ഷരീഫാ, ഡോ പി എസ് ശബരീനാഥ്, മുനിസിപ്പൽ വൈസ് ചെയർമാൻ ബിജി ജോജോ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിസ്സിക്കുട്ടി മാത്യു, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർമാരായ ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, ജയ്സൺ മാന്തോട്ടം, കെ എസ് രമേശ്ബാബു, പീറ്റർ പന്തലാനി, കെ എച്ച് ഷെമി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.